കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ട സംഭവം; അന്വേഷണം സംഘം കൊൽക്കത്തയിൽ
കണ്ണൂർ: എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ തീയിട്ട സംഭവത്തിൽ അന്വേഷണം ബംഗാളിലേക്കും. പോലീസ് സംഘം കൊൽക്കത്തയിൽ എത്തി. കസ്റ്റഡിയിലായ ബംഗാൾ സ്വദേശിയെക്കുറിച്ച് അന്വേഷിക്കുന്നതിന് വേണ്ടിയാണ് സംഘം കൊൽക്കത്തയിലേക്ക് പോയത്. ഇൻസ്‌പെക്ടർ…

കണ്ണൂർ: എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ തീയിട്ട സംഭവത്തിൽ അന്വേഷണം ബംഗാളിലേക്കും. പോലീസ് സംഘം കൊൽക്കത്തയിൽ എത്തി. കസ്റ്റഡിയിലായ ബംഗാൾ സ്വദേശിയെക്കുറിച്ച് അന്വേഷിക്കുന്നതിന് വേണ്ടിയാണ് സംഘം കൊൽക്കത്തയിലേക്ക് പോയത്.
ഇൻസ്‌പെക്ടർ ബിജു പ്രകാശും സംഘവുമാണ് കൊൽക്കത്തയിൽ ഉള്ളത്. കസ്റ്റഡിയിലുള്ള പ്രതിയെക്കുറിച്ച് ഇവിടെ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കും. പ്രതി ഇതിന് മുൻപും സമാന കുറ്റങ്ങൾ ചെയ്തിട്ടുണ്ടോ?, തീവ്രവാദ ബന്ധം ഉണ്ടോ? തുടങ്ങിയ കാര്യങ്ങൾ ആകും പ്രധാനമായും പരിശോധിക്കുക. ഇയാളുടെ വീട്ടുകാർ, സുഹൃത്തുക്കൾ, പ്രദേശവാസികൾ എന്നിവരിൽ നിന്നും മൊഴിയെടുക്കും.
തീവണ്ടിയ്ക്ക് തീയിട്ടത് താനാണെന്ന് പ്രതി അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. ഭിക്ഷാടനത്തിന് അനുവദിക്കാത്തതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് തീയിട്ടത് എന്നാണ് ഇയാൾ നൽകിയിരിക്കുന്ന മൊഴി. ഇത് പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇയാളുടെ അറസ്റ്റ് ഉടൻ ഉണ്ടാകും.