പത്തനംതിട്ട ജില്ലയിൽ മഴ കനക്കും; അണക്കെട്ടുകളിൽ വെള്ളം ഉയർന്നു, കൺട്രോൾ റൂമുകൾ തുറന്നു

പത്തനംതിട്ട ജില്ലയിൽ മഴ കനക്കും; അണക്കെട്ടുകളിൽ വെള്ളം ഉയർന്നു, കൺട്രോൾ റൂമുകൾ തുറന്നു

June 13, 2023 0 By Editor

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ക്കു​മെ​ന്ന്​ കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. നി​ല​വി​ൽ യെ​ല്ലോ അ​ല​ർ​ട്ടി​ലാ​ണ്. പ​മ്പ, മ​ണി​മ​ല, അ​ച്ച​ന്‍കോ​വി​ല്‍ ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ശ​ബ​രി​മ​ല വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ ​പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ക്കി, പ​മ്പ, മൂ​ഴി​യാ​ർ, ആ​ന​ത്തോ​ട്​ അ​ണ​ക്കെ​ട്ടു​ക​ളി​ൽ വെ​ള്ളം ഉ​യ​ർ​ന്നു.

പ​ല അ​ണ​ക്കെ​ട്ടു​ക​ളും സം​ഭ​ര​ണ​ശേ​ഷി​യോ​ട്​ അ​ടു​ത്ത്​ നി​ൽ​ക്കു​ന്നു. ഉ​രു​ള്‍പൊ​ട്ട​ല്‍ ഭീ​ഷ​ണി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ല​ക്ട​​റേ​റ്റി​ലും താ​ലൂ​ക്ക് ഓ​ഫി​സു​ക​ളി​ലും ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്.ജി​ല്ല​യി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ള്ള സ്ഥ​ല​ങ്ങ​ളാ​ണ്.

ജൂ​ൺ ഒ​ന്നു മു​ത​ൽ 11വ​രെ മി​ക​ച്ച രീ​തി​യി​ൽ സം​സ്ഥാ​ന​ത്ത് മ​ഴ ല​ഭി​ച്ച​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ്. സം​സ്ഥാ​ന​ത്ത് മ​ഴ ഏ​റ്റ​വും കു​റ​വ് ല​ഭി​ച്ച​ത് വ​യ​നാ​ടും കാ​സ​ർ​കോ​ടു​മാ​ണ്. ജി​ല്ല​യി​ൽ എ​ല്ലാ പ്ര​ദേ​ശ​ത്തും ഒ​രു​പോ​ലെ ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ആ​കെ ല​ഭി​ച്ച മ​ഴ​യു​ടെ ക​ണ​ക്കെ​ടു​ക്കു​മ്പോ​ൾ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ല​ഭി​ച്ച​തി​ന് സ​മാ​ന​മാ​യ മ​ഴ 11വ​രെ ല​ഭി​ച്ച​താ​യാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ​റ​യു​ന്ന​ത്.

സം​സ്ഥാ​ന​ത്താ​കെ 40 മു​ത​ൽ 50 ശ​ത​മാ​നം മ​ഴ കു​റ​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. തി​രു​വ​ല്ല, അ​ടൂ​ർ താ​ലൂ​ക്കു​ക​ളി​ലാ​ണ് കു​റ​വ് മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.പ​ത്ത​നം​തി​ട്ട ന​ഗ​ര പ്ര​ദേ​ശ​ത്ത് ന​ല്ല രീ​തി​യി​ൽ മ​ഴ പെ​യ്തു. റാ​ന്നി, വ​ട​ശ്ശേ​രി​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ചി​ല ദി​വ​സ​ങ്ങ​ളി​ൽ 350ല​ധി​കം മി.​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു.

മ​ഴ​യു​ടെ ക​ണ​ക്ക് (ജൂ​ൺ ഒ​ന്ന് മു​ത​ൽ 10വ​രെ)

അ​ത്തി​ക്ക​യം -410 മി. ​മീ

മൂ​ഴി​യാ​ർ -282.8

വെ​ൺ​കു​റി​ഞ്ഞി -301.5

മ​ണ്ണീ​റ -295,86

കോ​ന്നി എ​സ്റ്റേ​റ്റ് -156.6

പെ​രു​ന്തേ​ന​രു​വി -291.2

ഏ​നാ​ദി​മം​ഗ​ലം -153

ക​ക്കി ഡാം -156

​ക​രി​മ്പ​ന​ത്തോ​ട് -261.74

കു​ന്ന​ന്താ​നം -123.5

തി​രു​വ​ല്ല -113.7

കു​മ്മ​ണ്ണൂ​ർ -229.37

വ​ട​ശ്ശേ​രി​ക്ക​ര -342

ളാ​ഹ -325

ആ​ങ്ങ​മൂ​ഴി -208

കു​രു​ടാ​മ​ണ്ണി​ൽ -183. 2

നി​ല​ക്ക​ൽ -173.6.

ശ്ര​ദ്ധി​ക്ക​ണം

  • താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ, ന​ദീ​തീ​ര​ങ്ങ​ൾ, ഉ​രു​ൾ​പൊ​ട്ട​ൽ-​മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ അ​തി​ജാ​ഗ്ര​ത പാ​ലി​ക്ക​ണം.
  • ന​ദി​ക​ൾ മു​റി​ച്ചു ക​ട​ക്ക​രു​ത്​
  • ന​ദി​ക​ളി​ലോ മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളി​ലോ കു​ളി​ക്കാ​നോ മീ​ൻ​പി​ടി​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കോ ഇ​റ​ങ്ങ​രു​ത്​
  • ജ​ലാ​ശ​യ​ങ്ങ​ൾ​ക്ക് മു​ക​ളി​ലെ മേ​ൽ​പാ​ല​ങ്ങ​ളി​ൽ ക​യ​റി കാ​ഴ്ച കാ​ണു​ക​യോ സെ​ൽ​ഫി എ​ടു​ക്കു​ക​യോ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ക​യോ ചെ​യ്യ​രു​ത്​
  • മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണം.