Begin typing your search above and press return to search.
ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍
വോള്‍വോഗ്രാഡ്: മഞ്ഞകാര്‍ഡുകള്‍ക്ക് നന്ദി പറയേണ്ട അവസ്ഥ . ലോകകപ്പ് ഫുട്ബോളിന്റെ നിര്‍ണായക മത്സരത്തില്‍ പോളണ്ടിനോട് തോല്‍വി വഴങ്ങിയെങ്കിലും ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇതുവരെയുള്ള മത്സരങ്ങളില്‍ കുറച്ചു മഞ്ഞ കാര്‍ഡുകള്‍ വാങ്ങി ഫെയര്‍ പ്ലേയില്‍ മുന്നിലെത്തിയതാണ് ജപ്പാന് തുണയായത്. ഗ്രൂപ്പ് എച്ചില്‍ കൊളംബിയക്ക് പിറകില്‍ രണ്ടാം സ്ഥാനക്കാരായാണ് ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.ഇതോടെ ഈ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍കളിക്കുന്ന ഏക ഏഷ്യന്‍ ടീമായിരിക്കുകയാണ് ജപ്പാന്‍. ഇനി പ്രീ ക്വര്‍ട്ടറില്‍ ഗ്രൂപ്പ് ജിയിലെ ഒന്നാം സ്ഥാനക്കാരാണ് ജപ്പാന്റെ എതിരാളികള്‍.
Next Story