കേരളത്തിലേക്ക് ഒഴുകിയത് 10,000 കോടി രൂപയുടെ ഹവാല പണം; എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് തുടരുന്നു; വിദേശപണമടക്കം കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വൈകീട്ട് ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് തുടരുന്നു. വിവിധ ജില്ലകളിലായി 25 ഹവാല ഓപ്പറേറ്റർമാരുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ്.ഇ.ഡി. ഉദ്യോഗസ്ഥരും സുരക്ഷാസേനയുമടക്കം 150 പേരടങ്ങുന്ന…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വൈകീട്ട് ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് തുടരുന്നു. വിവിധ ജില്ലകളിലായി 25 ഹവാല ഓപ്പറേറ്റർമാരുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ്.ഇ.ഡി. ഉദ്യോഗസ്ഥരും സുരക്ഷാസേനയുമടക്കം 150 പേരടങ്ങുന്ന സംഘമാണ് റെയ്ഡ് തുടരുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് ഒരേ സമയം കേരളത്തിലെ വിവിധ ഇടങ്ങളിൽ റെയ്ഡ് തുടങ്ങിയത്.

10,000 കോടി രൂപയുടെ ഹലാവ ഇടപാട് കേരളം കേന്ദ്രീകരിച്ച് നടന്നെന്ന് രഹസ്യമായ അന്വേഷണത്തിൽ കണ്ടെത്തിയെന്നും അതിനു തുടർച്ചയായാണ് പരിശോധനയെന്നും ഇഡി വൃത്തങ്ങൾ വ്യക്തമാക്കി. 150 ഓളം ഉദ്യോഗസ്ഥർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയിൽ വിദേശപണം ഉൾപ്പെടെ കണ്ടെത്തിയെന്നാണ് വിവരം.

.കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ ടൗണിലെ സിയോൺ ഡ്യൂട്ടി പെയ്ഡ് ഷോപ് ആൻഡ് മണി എക്സ്ചേഞ്ച്, ഈരാറ്റുപേട്ട ഫോർനാസ് ജ്വല്ലറി, ഫോറിൻ മണി എക്സ്ചേഞ്ച് സെന്റർ, ചങ്ങനാശ്ശേരി സംഗീത ഗിഫ്റ്റ് ഹൗസ്, സംഗീത ഫാഷൻസ്, ചിങ്ങവനം സംഗീത ഫാഷൻ എന്നിവിടങ്ങളിലാണു റെയ്ഡ് നടന്നത്. കൊച്ചിയിൽ പെന്റാ മേനക ഷോപ്പിങ് മാളിലെ മൊബൈൽ ആക്സസറീസ് മൊത്ത വിൽപനശാല, ബ്രോഡ്‌വേയ്ക്കു സമീപമുള്ള സൗന്ദര്യവർധക വസ്തുക്കളും ഇലക്‌ട്രോണിക് സാധനങ്ങളും വിൽക്കുന്ന മൊത്ത വിൽപനശാല എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്

കോട്ടയത്ത് പന്ത്രണ്ട് ഇടങ്ങളിലാണ് പരിശോധന. ഫോറിൻ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിലും ഇഡി പരിശോധന ശക്തമാക്കുന്നുണ്ട്. എറണാകുളം കോട്ടയം ജില്ലകളിൽ പരിശോധന വരും ദിവസങ്ങളിലും തുടരും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story