11 വർഷത്തെ കാത്തിരിപ്പ്; കടിഞ്ഞൂൽ കൺമണിയെ വരവേറ്റ് രാം ചരണും ഉപാസനയും
അമരാവതി: തെലുങ്ക് സൂപ്പർ താരം രാം ചരണിനും ഭാര്യ ഉപാസനയ്ക്കും പെൺകുഞ്ഞ് പിറന്നു. വിവാഹം കഴിഞ്ഞ് നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ് ഇവർ കുഞ്ഞ് വേണം എന്ന…
അമരാവതി: തെലുങ്ക് സൂപ്പർ താരം രാം ചരണിനും ഭാര്യ ഉപാസനയ്ക്കും പെൺകുഞ്ഞ് പിറന്നു. വിവാഹം കഴിഞ്ഞ് നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ് ഇവർ കുഞ്ഞ് വേണം എന്ന…
അമരാവതി: തെലുങ്ക് സൂപ്പർ താരം രാം ചരണിനും ഭാര്യ ഉപാസനയ്ക്കും പെൺകുഞ്ഞ് പിറന്നു. വിവാഹം കഴിഞ്ഞ് നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ് ഇവർ കുഞ്ഞ് വേണം എന്ന തീരുമാനത്തിലെത്തിയത്. രാം ചരൺ ചിത്രം ‘ആർആർആറി’ലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്‌കർ ലഭിക്കുമ്പോൾ ഉപാസന ആറ് മാസം ഗർഭിണിയായിരുന്നു.
ഹൈദരാബാദിലെ അപ്പോളോ ജൂബിലി ഹിൽസ് ആശുപത്രിയിലാണ് കുഞ്ഞിന്റെ ജനനം. ഉപാസനയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണ് അപ്പോളോ. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നു.
കുഞ്ഞിനെ ചിരഞ്ജീവിയുടെ വീട്ടിലാകും വളർത്തുക. കുട്ടി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സ്‌നേഹവും പരിചരണവും കിട്ടിവേണം വളരാൻ എന്ന് മാതാപിതാക്കൾക്ക് നിർബന്ധമുണ്ട്. നിലവിൽ ഇവർ മറ്റൊരു വീട്ടിൽ മാറി താമസമാണ്.’ഞങ്ങൾ രണ്ടുപേരും വളർന്നത് ഞങ്ങളുടെ മുത്തശ്ശനും മുത്തശ്ശിയും വലിയ പങ്ക് വഹിച്ച ഒരു സാഹചര്യത്തിലാണ്. ആ സന്തോഷം നമ്മുടെ കുഞ്ഞിന് നഷ്ടപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ അദ്ദേഹത്തിന്റെ മാതാപിതാക്കളോടൊപ്പം പോകാനും കുഞ്ഞിനെ ഒരുമിച്ച് വളർത്താനും ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. ഞങ്ങൾ രണ്ടുപേരും ജോലി ചെയ്യുന്ന പ്രൊഫഷണലുകളാണ്, അവരുടെ പിന്തുണ വളരെ പ്രധാനമാണെന്നാണ് ഉപാസന ഒരു അഭിമുഖത്തിൽ പറഞ്ഞത്.