ബുഡാപെസ്റ്റിൽ നിന്ന് കിടിലൻ ഫോട്ടോകളുമായി മമ്മൂട്ടി, സ്റ്റൈലിഷ് ലുക്കിൽ കുളിംഗ് ഗ്ലാസ് ധരിച്ച് പ്രിയതാരം

ബുഡാപെസ്റ്റിൽ നിന്ന് സൂപ്പർ ഫോട്ടോകളുമായി മമ്മൂട്ടി, സ്റ്റൈലിഷ് ലുക്കിൽ കുളിംഗ് ഗ്ലാസ് ധരിച്ച് പ്രിയതാരം

June 21, 2023 0 By Editor

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയയിൽ സ്റ്റൈലിഷ് ചിത്രങ്ങൾ അദ്ദേഹം പങ്കുവെക്കാറുണ്ട്. കഴിഞ്ഞദിവസം മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഒരിക്കൽ ബുഡാപെസ്റ്റിൽ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.

സോഷ്യൽ മീഡിയ വഴി മമ്മൂട്ടി തന്നെയാണ് ഫോട്ടോ പങ്കു വെച്ചിരിക്കുന്നത്. ബുഡാപെസ്റ്റിൽ നിന്നുള്ള മൂന്ന് ചിത്രങ്ങളാണ് മമ്മൂട്ടി പങ്കു വെച്ചത്. സ്റ്റൈലിഷ് ലുക്കിൽ കൂളിം​ഗ് ​ഗ്ലാസും അടിപൊളി കോസ്റ്റ്യൂംസും ധരിച്ച് മാസായി നിൽക്കുന്ന മമ്മൂട്ടിയെ ഫോട്ടോയിൽ കാണാം. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി.

സിനിമാക്കാരനെ വീണ്ടും വീണ്ടും സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന മലയാള സിനിമയുടെ എവർഗ്രീൻ സ്റ്റാർ, ന്റെ പൊന്നോ ഇങ്ങളെ കൊണ്ട് ഒരു രക്ഷേം ഇല്ല അജ്ജാതി പൊളിപൊളപ്പൻ, ന്തോ പറയാനാ മമ്മൂക്കാ..ഇഷ്ടം കൊണ്ട് ഒന്നും പറയാനും കിട്ടുന്നില്ല, കുന്നോളം ഉണ്ട് ട്ടോ ഉള്ളിൽ സങ്കടം. ചെറുപ്പക്കാരോട് ഒരു ചെയ്ത്ത് ആയിപോയി ഇത് ഇങ്ങനെ പോകുന്നു രസകരമായ കമന്റുകൾ. ബസൂക്ക എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം.