പുരാവസ്തു തട്ടിപ്പ് കേസിലെ നാലാം പ്രതി ഐ.ജി ലക്ഷ്മണന് ഇടക്കാല മുൻകൂർ ജാമ്യം
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ നാലാം പ്രതി ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനും ഹൈകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ…
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ നാലാം പ്രതി ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനും ഹൈകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ…
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ നാലാം പ്രതി ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനും ഹൈകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഉത്തരവിട്ടു. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുന്നതിന് ഈ ഉത്തരവ് തടസ്സമല്ല.
എഫ്.ഐ.ആറിലോ മറ്റ് റിപ്പോർട്ടുകളിലോ തന്റെ പേര് പരാമർശിച്ചിട്ടില്ലെന്നാണ് ലക്ഷ്മണിന്റെ മുൻകൂർ ഹരജിയിൽ പറയുന്നത്. അനാവശ്യമായാണ് തന്നെ കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചോദ്യം ചെയ്യാൻ ഹാജരാകാനുള്ള നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ല. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.