കണ്ണൂരിൽ സേവാഭാരതി ആംബുലൻസിന് നേരെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്; പിന്നിൽ സിപിഎം !

കണ്ണൂരിൽ സേവാഭാരതി ആംബുലൻസിന് നേരെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്; പിന്നിൽ സിപിഎം !

June 30, 2023 0 By Editor

കണ്ണൂർ : കണ്ണൂരിൽ സേവാഭാരതി ആംബുലൻസിന് നേരെ ആക്രമണം. തലശ്ശേരി കൂടാളിയിൽ വെച്ചാണ് സംഭവം നടന്നത്. ആംബുലൻസിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. വിപിൻ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് സേവാഭാരതി ആരോപിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹവുമായി ഇരിട്ടിയിൽ എത്തിയ സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. മൃതദേഹം ശ്മശാനത്തിലേക്ക് എത്തിച്ചപ്പോൾ കൂട്ടത്തോടെ വന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദിവസങ്ങൾക്ക് മുൻപ് കൊല്ലത്ത് വെച്ചും സേവാഭാരതി ആംബുലൻസിന് നേരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമണം നടത്തിയിരുന്നതായി ആരോപണം ഉണ്ട് കൊല്ലം ഉളിയകോവിൽ കണ്ണമത്ത് ക്ഷേത്രത്തിന് സമീപത്ത് വെച്ച് നടന്ന ആക്രമണത്തിൽ ഉളിയകോവിൽ സ്വദേശി ശരത്തിന് പരിക്കേറ്റിരുന്നു. പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകരായ മനു, ആദർശ്, കിട്ടു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ ഡ്രൈവറുടെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 5,000 രൂപയും അക്രമികൾ അപഹരിച്ചിരുന്നു.