ഇനി ഒരു കളിയും സ്ത്രീകളോട് വേണ്ട: സ്വയംപ്രതിരോധ പരിശീലനവുമായി ‘നിര്‍ഭയ പദ്ധതി’
April 18, 2018 0 By Editorമലപ്പുറം: സ്ത്രീ സുരക്ഷയ്ക്കായ് എത്ര കൊടി പിടിച്ചു നടന്നാലും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ക്ക് കാര്യമായ കുറവൊന്നും കാണാനില്ല. എന്നാല്‍ വരും നാളുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമണങ്ങളുടെ കണക്കില്‍ വ്യത്യസങ്ങള്‍ കണ്ട് തുടങ്ങും. ഏതാക്രമണങ്ങളെയും സ്വയം പ്രതിരോധിക്കാന്‍ അവര്‍ സജ്ജയായിക്കഴിഞ്ഞു. വിവിധ മേഖലകളില്‍ അവള്‍ക്ക് അതിനുള്ള പരിശീലനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
സ്ത്രീകള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളെ എങ്ങനെ സ്വയം പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് പോലീസിലെയും കളക്ടറേറ്റിലെയും വനിതാ ജീവനക്കാര്‍ക്കായി പോലീസിന്റെ നേതൃത്വത്തില്‍ സ്ത്രീസുരക്ഷാ സ്വയംപ്രതിരോധ പരിശീലനം ജില്ലാതല ഏകോപന സെമിനാര്‍ മലപ്പുറം എം.എസ്.പി കാന്റീന്‍ ഹാളില്‍ നടത്തി. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ‘നിര്‍ഭയ’ പദ്ധതിയുടെ കീഴില്‍ സംസ്ഥാനത്ത് തുടക്കംകുറിച്ച വനിതകള്‍ക്കായുള്ള സ്വയംപ്രതിരോധ പരിശീലനപരിപാടി 2015 സെപ്റ്റംബറിലാണ് ജില്ലയില്‍ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥിനികളടക്കമുള്ള 25,000 സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. അതില്‍ മുഴുവന്‍ വനിതാ പോലീസുകാര്‍, കുടുംബശ്രീ, ജനശ്രീ, വായനശാല, ക്ലബ്ബ്, റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ അമ്മമാര്‍, ട്രൈബല്‍ കോളനി ഏരിയാ അമ്മമാര്‍, പെണ്‍കുട്ടികള്‍, പീഡനത്തിനിരയായ നിര്‍ഭയ ഷെല്‍ട്ടര്‍ഹോമില്‍ കഴിയുന്ന കുട്ടികള്‍, ആശാവര്‍ക്കര്‍മാര്‍, എന്നിവരൊക്കെപ്പെടും. ഏഴ് വയസ്സുമുതല്‍ 70 വയസ്സുവരെയുള്ള സ്ത്രീകളും കുട്ടികളും ഇതിലുണ്ട്. ഈ പരിശീലനം ജില്ലയില്‍ വ്യാപിപ്പിക്കുകയെന്നതാണ് സെമിനാറിന്റെ ലക്ഷ്യം. പരിശീലകര്‍ സോദാഹരണം കായികാഭ്യാസങ്ങള്‍ അവതരിപ്പിച്ചു.
ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ ഉദ്ഘാടനംചെയ്തു. എം.എസ്.പി. കമാന്‍ഡന്റ് പി.വി. വില്‍സണ്‍ മുഖ്യാതിഥിയായി. അസിസ്റ്റന്റ് കമാന്‍ഡന്റ് അബ്ദുള്‍ജബ്ബാര്‍ അധ്യക്ഷനായി. ഷെര്‍ലറ്റ് മണി, പരിശീലകരായ സീനീയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. വത്സല, കെ.സി. സിനിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നി ഒരു കളിയും സ്ത്രീകളോട് വേണ്ട: സ്വയംപ്രതിരോധ പരിശീലനവുമായി ‘നിര്‍ഭയ പദ്ധതി’
സ്ത്രീ സുരക്ഷയ്ക്കായ് എത്ര കൊടി പിടിച്ചു നടന്നാലും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ക്ക് കാര്യമായ കുറവൊന്നും കാണാനില്ല. എന്നാല്‍ വരും നാളുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമണങ്ങളുടെ കണക്കില്‍ വ്യത്യസങ്ങള്‍ കണ്ട് തുടങ്ങും. ഏതാക്രമണങ്ങളെയും സ്വയം പ്രതിരോധിക്കാന്‍ അവര്‍ സജ്ജയായിക്കഴിഞ്ഞു. വിവിധ മേഖലകളില്‍ അവള്‍ക്ക് അതിനുള്ള പരിശീലനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
സ്ത്രീകള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളെ എങ്ങനെ സ്വയം പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് പോലീസിലെയും കളക്ടറേറ്റിലെയും വനിതാ ജീവനക്കാര്‍ക്കായി പോലീസിന്റെ നേതൃത്വത്തില്‍ സ്ത്രീസുരക്ഷാ സ്വയംപ്രതിരോധ പരിശീലനം ജില്ലാതല ഏകോപന സെമിനാര്‍ മലപ്പുറം എം.എസ്.പി കാന്റീന്‍ ഹാളില്‍ നടത്തി. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ‘നിര്‍ഭയ’ പദ്ധതിയുടെ കീഴില്‍ സംസ്ഥാനത്ത് തുടക്കംകുറിച്ച വനിതകള്‍ക്കായുള്ള സ്വയംപ്രതിരോധ പരിശീലനപരിപാടി 2015 സെപ്റ്റംബറിലാണ് ജില്ലയില്‍ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥിനികളടക്കമുള്ള 25,000 സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. അതില്‍ മുഴുവന്‍ വനിതാ പോലീസുകാര്‍, കുടുംബശ്രീ, ജനശ്രീ, വായനശാല, ക്ലബ്ബ്, റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ അമ്മമാര്‍, ട്രൈബല്‍ കോളനി ഏരിയാ അമ്മമാര്‍, പെണ്‍കുട്ടികള്‍, പീഡനത്തിനിരയായ നിര്‍ഭയ ഷെല്‍ട്ടര്‍ഹോമില്‍ കഴിയുന്ന കുട്ടികള്‍, ആശാവര്‍ക്കര്‍മാര്‍, എന്നിവരൊക്കെപ്പെടും. ഏഴ് വയസ്സുമുതല്‍ 70 വയസ്സുവരെയുള്ള സ്ത്രീകളും കുട്ടികളും ഇതിലുണ്ട്. ഈ പരിശീലനം ജില്ലയില്‍ വ്യാപിപ്പിക്കുകയെന്നതാണ് സെമിനാറിന്റെ ലക്ഷ്യം. പരിശീലകര്‍ സോദാഹരണം കായികാഭ്യാസങ്ങള്‍ അവതരിപ്പിച്ചു.
ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ ഉദ്ഘാടനംചെയ്തു. എം.എസ്.പി. കമാന്‍ഡന്റ് പി.വി. വില്‍സണ്‍ മുഖ്യാതിഥിയായി. അസിസ്റ്റന്റ് കമാന്‍ഡന്റ് അബ്ദുള്‍ജബ്ബാര്‍ അധ്യക്ഷനായി. ഷെര്‍ലറ്റ് മണി, പരിശീലകരായ സീനീയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. വത്സല, കെ.സി. സിനിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല