ഏക സിവിൽ കോഡ്: സെമിനാർ 15ന്, മുസ്‍ലീം ലീഗിനെ ക്ഷണിക്കും, കോൺഗ്രസ് പറ്റില്ലെന്ന് സി.പി.എം
കോഴിക്കോട്: ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ സി.പി.എം നേതൃത്വത്തിലുള്ള സെമിനാര്‍ ഈ മാസം 15ന് കോഴിക്കോട് നടത്തുമെന്ന് കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ പറഞ്ഞു. ഇതിനായി…
കോഴിക്കോട്: ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ സി.പി.എം നേതൃത്വത്തിലുള്ള സെമിനാര്‍ ഈ മാസം 15ന് കോഴിക്കോട് നടത്തുമെന്ന് കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ പറഞ്ഞു. ഇതിനായി…
കോഴിക്കോട്: ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ സി.പി.എം നേതൃത്വത്തിലുള്ള സെമിനാര്‍ ഈ മാസം 15ന് കോഴിക്കോട് നടത്തുമെന്ന് കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ പറഞ്ഞു. ഇതിനായി വലിയ മുന്നൊരുക്കം ആരംഭിച്ചു കഴിഞ്ഞു. സെമിനാറിൽ മുസ്‌ലിം ലീഗ് പങ്കെടുക്കേണ്ട പാർട്ടിയായിട്ടാണ് ഞങ്ങൾ വിലയിരുത്തുന്നത്.
ഈ സാഹചര്യത്തിൽ ലീഗ് അടക്കമുള്ളവരെ ക്ഷണിക്കും. ഏക സിവിൽ കോഡ് പോലുള്ള വിഷയത്തിൽ വലിയ ആശങ്കയാണ് ലീഗ് മുന്നോട്ട് വെച്ചിട്ടുള്ളത്. ലീഗിന് ഇക്കാര്യത്തിൽ ഉറച്ച നിലപാടുണ്ട്. അവര്‍ സെമിനാറിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ലീഗാണെന്നും മോഹനൻ പറഞ്ഞു.
കോണ്‍ഗ്രസ് മൃദു ഹിന്ദുത്വസമീപനം സ്വീകരിക്കുന്ന പാർട്ടിയാണ്. അവർ ഉണ്ടാക്കിവെച്ച വിനയാണിതൊക്കെ. അതുകൊണ്ട് തന്നെ, മതേതര വിശ്വാസികള്‍ക്കൊപ്പം കൂട്ടാനാകില്ല. നിലവിൽ, കോൺഗ്രസിനെ വിശ്വാസത്തിലെടുക്കാൻ കഴിയില്ല. നിലപാടില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. അവരെ മതേതര ശക്തികൾക്ക് ഉൾക്കൊളളാൻ കഴിയില്ല. അവരുടെ നിലപാടിൽ മാറ്റമില്ലാത്ത കാലത്തോളം ഞങ്ങൾക്ക് സ്വീകരിക്കില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെ ഒഴിവാക്കുന്നതെന്നും പി.മോഹനന്‍ കൂട്ടിച്ചേർത്തു.