തൂശൂരിൽ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് തുടർച്ചയായി മുഴക്കം കേൾക്കുന്നു; നാട്ടുകാർ ആശങ്കയിൽ
ആമ്പല്ലൂര്‍, കല്ലൂര്‍, മുളയം, മണ്ണുത്തി തുടങ്ങിയ പ്രദേശങ്ങളില്‍ രാവിലെ ഭൂമിക്കു വിറയലും ഇടിമുഴക്കം പോലെ ശബ്ദവും അനുഭവപ്പെട്ടു. രാവിലെ 8.17-നായിരുന്നു സംഭവം. കാലിനു പെട്ടെന്നു വിറയല്‍ അനുഭവപ്പെട്ടതോടെയാണ്…

ആമ്പല്ലൂര്‍, കല്ലൂര്‍, മുളയം, മണ്ണുത്തി തുടങ്ങിയ പ്രദേശങ്ങളില്‍ രാവിലെ ഭൂമിക്കു വിറയലും ഇടിമുഴക്കം പോലെ ശബ്ദവും അനുഭവപ്പെട്ടു. രാവിലെ 8.17-നായിരുന്നു സംഭവം. കാലിനു പെട്ടെന്നു വിറയല്‍ അനുഭവപ്പെട്ടതോടെയാണ് എന്താണു സംഭവിക്കുന്നതെന്നു ശ്രദ്ധിച്ചതെന്നു നാട്ടുകാര്‍ പറഞ്ഞു. കട്ടിലില്‍ ഇരുന്ന കുട്ടികള്‍ അടക്കം ചാടി വീടുകള്‍ക്കു പുറത്തെത്തി. ഇതിനൊപ്പമാണു മുഴക്കവും കേട്ടത്. ഇതോടെ ആളുകള്‍ പരിഭ്രാന്തരായി.
കഴിഞ്ഞ രാത്രി മുതല്‍ അതിശക്തമായ മഴ തുടരുന്നതിനിടെയാണ് ഭൂമിക്കു വിറയലും തുടര്‍ന്നു മുഴക്കവും അനുഭവപ്പെട്ടത്. ഉടന്‍ തന്നെ വിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണ് അറിയുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.