കുതിരാനു സമീപം ദേശീയപാതയില്‍ വിള്ളല്‍: 10 മീറ്റര്‍ നീളത്തില്‍ ഒരടിയിലേറെ റോഡ് ഇടിഞ്ഞു

തൃശൂര്‍: കുതിരാനു സമീപം ദേശീയപാതയില്‍ രൂപപ്പെട്ട കുഴിയില്‍ റോഡ് താഴ്ന്നു. മണ്ണുത്തി വടക്കാഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറ മേല്‍പ്പാതയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രൂപപ്പെട്ട വിള്ളിലിലാണ് കുഴി രൂപപ്പെട്ടത്. 10…

തൃശൂര്‍: കുതിരാനു സമീപം ദേശീയപാതയില്‍ രൂപപ്പെട്ട കുഴിയില്‍ റോഡ് താഴ്ന്നു. മണ്ണുത്തി വടക്കാഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറ മേല്‍പ്പാതയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രൂപപ്പെട്ട വിള്ളിലിലാണ് കുഴി രൂപപ്പെട്ടത്. 10 മീറ്റര്‍ നീളത്തില്‍ ഒരടിയിലേറെ റോഡാണ് താഴ്ന്നത്. കൂടുതല്‍ ഭാഗം ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ചയാണ് പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുന്ന റൂട്ടില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം റോഡിന്റെ ഒരു വശത്ത് വിള്ളല്‍ ദൃശ്യമായത്. സംഭവത്തില്‍ പരിശോധന നടത്തിയ മന്ത്രി പാര്‍ശ്വഭിത്തി കെട്ടാന്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പാത നിര്‍മാണത്തിന് കരാറെടുത്ത കമ്പനിയും ദേശീയപാത ഉദ്യോഗസ്ഥരുമടക്കം പങ്കെടുത്ത തിങ്കളാഴ്ചത്തെ യോഗത്തില്‍ ഭീത്തി കെട്ടാനുള്ള ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റോഡ് ഇടിഞ്ഞ് വീണത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story