60ാം വാ​ർ​ഷി​ക നി​റ​വി​ൽ കു​വൈ​ത്ത് ആ​ർ​ട്ടി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ

കു​വൈ​ത്ത് സി​റ്റി: സ്ഥാ​പി​ത​മാ​യ​തി​ന്റെ 60ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ കു​വൈ​ത്ത് ആ​ർ​ട്ടി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ. 1963 ജൂ​ലൈ ഒമ്പതിനാ​ണ് അ​സോ​സി​യേ​ഷ​ന് രാ​ജ്യ​ത്ത് തു​ട​ക്ക​മി​ടു​ന്ന​ത്. തു​ട​ർ​ന്ന് സ​മ്പ​ന്ന​മാ​യ ക​ലാ​സാം​സ്കാ​രി​ക യാ​ത്ര​യു​ടെ ച​രി​ത്രം ഇ​തി​നു​ണ്ട്.…

കു​വൈ​ത്ത് സി​റ്റി: സ്ഥാ​പി​ത​മാ​യ​തി​ന്റെ 60ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ കു​വൈ​ത്ത് ആ​ർ​ട്ടി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ. 1963 ജൂ​ലൈ ഒമ്പതിനാ​ണ് അ​സോ​സി​യേ​ഷ​ന് രാ​ജ്യ​ത്ത് തു​ട​ക്ക​മി​ടു​ന്ന​ത്. തു​ട​ർ​ന്ന് സ​മ്പ​ന്ന​മാ​യ ക​ലാ​സാം​സ്കാ​രി​ക യാ​ത്ര​യു​ടെ ച​രി​ത്രം ഇ​തി​നു​ണ്ട്.

സ്ഥാ​പി​ത​മാ​യ​തു മു​ത​ൽ സം​ഗീ​തം, നാ​ട​കം, നാ​ടോ​ടി​ക്ക​ഥ​ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സം​ഭാ​വ​ന​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നൊ​പ്പം കു​വൈ​ത്ത് ക​ലാ​കാ​ര​ന്മാ​രു​ടെ പു​രോ​ഗ​തി​യും ക​ഴി​വു​ക​ൾ മെ​ച്ച​പ്പെ​ടു​ത്ത​ലും അ​​സാ​സി​യേ​ഷ​ൻ സ്വ​യം ഏ​റ്റെ​ടു​ത്തു. ക​ല​യു​ടെ​യും ക​ലാ​കാ​ര​ന്മാ​രു​ടെ​യും പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ച അ​സോ​സി​യേ​ഷ​ൻ, ക​ലാ​രം​ഗ​ത്തെ ഉ​യ​ർ​ച്ച​യും കു​വൈ​ത്ത് ക​ല​യു​ടെ മാ​ന്യ​മാ​യ പ​രി​ഷ്‌​കൃ​ത പ്ര​തി​ച്ഛാ​യ അ​വ​ത​രി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.

കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ​ക്ക് 60ാം വാ​ർ​ഷി​ക​ത്തി​ൽ ക​ലാ സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ​ക്ക് സൊ​സൈ​റ്റി​യു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ന​ന്ദി അ​റി​യി​ച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story