വൃഷ്ണം മുറിച്ച് രക്തം വാർന്ന് മെഡിക്കൽ വിദ്യാർത്ഥി ജീവനൊടുക്കി

ഹൈദരാബാദ് : മെഡിക്കൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഞായറാഴ്ചയാണ് ദീക്ഷിത് റെഡ്ഡി (20)യെ വൃഷണം മുറിച്ച് രക്തം വാർന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ…

ഹൈദരാബാദ് : മെഡിക്കൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഞായറാഴ്ചയാണ് ദീക്ഷിത് റെഡ്ഡി (20)യെ വൃഷണം മുറിച്ച് രക്തം വാർന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അമ്മയ്ക്കും സഹോദരിക്കുമൊപ്പമായിരുന്നു ഗാന്ധി ആശുപത്രിയിലെ വിദ്യാർഥിയായിരുന്ന ദീക്ഷിത് താമസിച്ചിരുന്നത്. ദീക്ഷിത് വിഷാദരോഗിയായിരുന്നുവെന്നും ചികിത്സ തേടിയിരുന്നുവെന്നും സഹപാഠികൾ പറഞ്ഞു. നാലു വർഷം മുൻപും ദീക്ഷിത് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്നാണു ചികിത്സ ആരംഭിച്ചത്. അടുത്തിടെ ദീക്ഷിത് ചികിത്സ മുടക്കി. ഇതോടെയാണ് ആത്മഹത്യയിലേക്കെത്തിയതെന്നും സഹപാഠികൾ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story