രാത്രിയിൽ പ്രേതരൂപത്തിൽ കാറോടിച്ച് ആളുകളെ പേടിപ്പിക്കുന്ന സ്ത്രീ പിടിയിൽ

രാത്രിയിൽ പ്രേതരൂപത്തിൽ കാറോടിച്ച് ആളുകളെ പേടിപ്പിക്കുന്ന സ്ത്രീ പിടിയിൽ

July 31, 2023 0 By Editor

കൊച്ചി: പ്രേതരൂപത്തിൽ വസ്ത്രം ധരിച്ച് രാത്രികാലത്ത് കാറോടിച്ച് നാട്ടുകാരെ ഭയപ്പെടുത്തുന്ന സ്ത്രീ പിടിയിൽ. മലയാറ്റൂർ അടിവാരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പ്രേതരൂപത്തിൽ കാറോടിച്ചെത്തുകയും പൊതുവിടങ്ങളിൽ രാത്രികാലങ്ങളിൽ കാർ പാർക്ക് ചെയ്ത ആളുകളെ ഭീതിയിലാക്കുകയും ചെയ്തിരുന്ന സ്ത്രീയാണ് പിടിയിലായത്.

കാലടിയിലും സമീപപ്രദേശങ്ങളിലും പ്രേതരൂപത്തിൽ എത്തിയ സ്ത്രീ ആളുകളെ ഭീതിയിലാക്കിയിരുന്നു. മലയാറ്റൂർ അടിവാരത്ത് പ്രേതരൂപത്തിൽ വസ്ത്രം ധരിച്ച് എത്തിയതോടെ ആളുകൾ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ഇവർ ആരാണെന്ന് ഇതുവരെ തിരിച്ചറിയാൻ ആയിട്ടില്ല. വെള്ളക്കാറിൽ വെള്ള വസ്ത്രം ധരിച്ച് മുഖത്ത് തുണി ചുറ്റിയാണ് ഇവർ രാത്രികാലങ്ങളിൽ പുറത്തിറങ്ങിയിരുന്നത്. മാനസിക പ്രശ്‌നങ്ങൾ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇവർ കാരണം നാട്ടുകാർ ആകെ ഭീതിയിലായിരുന്നു. ഇരുട്ടിന്റെ മറവിൽ പ്രേതരൂപത്തിൽ വസ്ത്രം ധരിച്ചെത്തുന്ന ഇവരെ കണ്ട് നിരവധി പേർ ഭയപ്പെട്ടിരുന്നു.