തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് യൂട്യൂബറിന്റെ പരാതി: നടൻ ബാലയ്ക്കെതിരെ കേസ്
ചെകുത്താൻ എന്ന പേരിൽ വീഡിയോകൾ ചെയ്യാറുള്ള യുട്യൂബർ അജു അലക്സിനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയ്ക്കെതിരെ പൊലീസ് കേസ്. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ…
ചെകുത്താൻ എന്ന പേരിൽ വീഡിയോകൾ ചെയ്യാറുള്ള യുട്യൂബർ അജു അലക്സിനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയ്ക്കെതിരെ പൊലീസ് കേസ്. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ…
ചെകുത്താൻ എന്ന പേരിൽ വീഡിയോകൾ ചെയ്യാറുള്ള യുട്യൂബർ അജു അലക്സിനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയ്ക്കെതിരെ പൊലീസ് കേസ്. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ ഖാദർ ആണ് തൃക്കാക്കര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവർത്തിക്ക് കാരണമെന്നാണ് എഫ്ഐആർ.
വീട്ടിൽ അതിക്രമിച്ചുകയറി എന്നാണ് അജുവിന്റെ പരാതിയിൽ പറയുന്നത്. ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ആറാട്ട് അണ്ണൻ എന്ന് വിളിക്കുന്ന സന്തോഷ് വർക്കിയെയും കൂട്ടിക്കൊണ്ടാണ് അദ്ദേഹം വന്നത്. സുഹൃത്തിനുനേരെയാണ് ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. തന്നെയും തനിക്കൊപ്പം താമസിച്ചാൽ സുഹൃത്തിനേയും വകവരുത്തുമെന്നാണ് പറഞ്ഞതെന്നും അജു അലക്സ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
മോഹൻലാലിനെതിരെ സംസാരിച്ചതിന് ആറാട്ട് അണ്ണൻ എന്ന് വിളിപ്പേരുള്ള സന്തോഷ് വർക്കിയെ മാപ്പുപറയിച്ചുകൊണ്ടുള്ള ഒരു വീഡിയോ ബാല പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ പരിഹസിച്ച് താൻ ഫെയ്സ്ബുക്കിൽ ട്രോൾ വീഡിയോ പോസ്റ്റുചെയ്തിരുന്നു. അതിൽ ബാലയേക്കുറിച്ച് പറയുന്നുണ്ടെന്നാണ് ബാല പറയുന്നത്. പക്ഷേ ബാല തോക്കുമായി വീട്ടിൽക്കയറിവന്ന് ഭീഷണിപ്പെടുത്തുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം വലിച്ചുവാരിയറിയുകയും ചെയ്യേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല. ബാല ഗുണ്ടകളുമായി നടക്കേണ്ട ആവശ്യമെന്താണെന്നും അജു അലക്സ് ചോദിക്കുന്നു.