ഡാമുകളില്‍ വെള്ളമില്ലാത്ത സ്ഥിതി; മഴ പെയ്തില്ലെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ഡാമുകളില്‍ വെള്ളമില്ലാത്ത സ്ഥിതി; മഴ പെയ്തില്ലെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

August 15, 2023 0 By Editor

പാലക്കാട്: മഴയുടെ ലഭ്യത കൂടിയില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കേരളത്തിലെ ഡാമുകളില്‍ നിലവില്‍ വെള്ളമില്ലാത്ത സ്ഥിതിയാണ്. നിലവില്‍ വൈദ്യുതി നിരക്ക് കൂട്ടുന്നതുമായി ബന്ധപ്പെട്ട് തീരുമാനമൊന്നും സ്വീകരിച്ചിട്ടില്ലെന്നും നാളെ നടക്കുന്ന വൈദ്യുതി ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മഴ പെയ്താല്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരില്ല. പക്ഷെ മഴയില്ലെങ്കില്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും. ഉപഭോക്താക്കളെ കഴിയുന്നത്ര വിഷമിപ്പിക്കാത്ത വിധമുള്ള നടപടിയാണ് സ്വീകരിക്കുക. ഡാമുകളില്‍ വെള്ളമില്ലാത്തതിനാല്‍ അധികമായി വേണ്ട വൈദ്യുതി പണം കൊടുത്ത് വാങ്ങേണ്ടി വരും. എത്ര രൂപ കൊടുത്ത് വൈദ്യുതി വാങ്ങണമെന്ന് ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു. സാഹചര്യം വിലയിരുത്തി വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെയടക്കം തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിരക്ക് വര്‍ധനവ് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കുക.