എഴുപത്തിയേഴാമത്‌ സ്വാതന്ത്ര്യദിനാഘോഷം അജ്‌മിയിൽ വിപുലമായി ആഘോഷിച്ചു 

എഴുപത്തിയേഴാമത്‌ സ്വാതന്ത്ര്യദിനാഘോഷം അജ്‌മിയിൽ വിപുലമായി ആഘോഷിച്ചു 

August 18, 2023 0 By Editor

           

                 എഴുപത്തിയേഴാമത്‌ സ്വാതന്ത്ര്യദിനാഘോഷം അജ്‌ മിയിൽ വിപുലമായി ആഘോഷിച്ചു 
കമ്പനി ചെയർമാൻ ഹാജി അബ്ദുൽ ഖാദർ കണ്ടത്തിൽ രാവിലെ 8 മണിക്ക് ദേശീയ പതാക ഉയർത്തി . രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യ സമരസേനാനികളെ അനുസ്മരിക്കുകയും ജാതിക്കും വർഗ്ഗത്തിനും മതത്തിനും അതീതമായി എല്ലാവരും സ്നേഹവും സാഹോദര്യവും ഉയർത്തിപ്പിടിക്കണമെന്നും ചെയർമാൻ ഉൽഘാടന പ്രസംഗത്തിൽ അഭ്യർത്ഥിച്ചു . പരിപാടിയിൽ ഡയറക്ടർമാരായ ഫൈസൽ KA , മുഹമ്മദ് അഫ്‌സൽ , റാഷിദ് KA എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി . തുടർന്ന് അജ് മി സ്റ്റാഫുകൾ ദേശസ്നേഹം ഉണർത്തുന്ന തരത്തിൽ ഓഫീസ് ജീവനക്കാർക്കും , പ്ളാൻറ് ജീവനക്കാർക്കും അതിഥി തൊഴിലാളികൾക്കുമായി വെവ്വേറെ ക്വിസ്സ് മത്സരങ്ങളും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു . മത്സരവിജയികളെ ചെയർമാനും ഡയറക്ടർമാരും ക്യാഷ് അവാർഡുകൾ നൽകി ആദരിച്ചു. മെൽവിൻ മാത്യു സ്വാഗതവും ശ്രുതി നായർ നന്ദിയും പറഞ്ഞു.