ആര്‍ക്കും വേണ്ട! മഹീന്ദ്ര കോമ്പാക്ട് എസ്യുവി നുവോസ്‌പോര്‍ട് കമ്പനി പിന്‍വലിച്ചു
വാങ്ങാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് മഹീന്ദ്രയുടെ കോമ്പാക്ട് എസ്യുവി നുവോസ്‌പോര്‍ടിനെ കമ്പനി പിന്‍വലിച്ചു. രണ്ടു വര്‍ഷം മുമ്പ് മഹീന്ദ്ര ക്വാണ്ടോയ്ക്ക് പകരക്കാരനായാണ് നുവോസ്‌പോര്‍ട് വിപണിയില്‍ എത്തിയത്. എന്നാല്‍ ക്വാണ്ടോയെ…
വാങ്ങാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് മഹീന്ദ്രയുടെ കോമ്പാക്ട് എസ്യുവി നുവോസ്‌പോര്‍ടിനെ കമ്പനി പിന്‍വലിച്ചു. രണ്ടു വര്‍ഷം മുമ്പ് മഹീന്ദ്ര ക്വാണ്ടോയ്ക്ക് പകരക്കാരനായാണ് നുവോസ്‌പോര്‍ട് വിപണിയില്‍ എത്തിയത്. എന്നാല്‍ ക്വാണ്ടോയെ…
വാങ്ങാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് മഹീന്ദ്രയുടെ കോമ്പാക്ട് എസ്യുവി നുവോസ്‌പോര്‍ടിനെ കമ്പനി പിന്‍വലിച്ചു. രണ്ടു വര്‍ഷം മുമ്പ് മഹീന്ദ്ര ക്വാണ്ടോയ്ക്ക് പകരക്കാരനായാണ് നുവോസ്‌പോര്‍ട് വിപണിയില്‍ എത്തിയത്. എന്നാല്‍ ക്വാണ്ടോയെ പോലെ നുവോസ്‌പോര്‍ടിനും ആളുകളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ആറുമാസത്തിനിടെ ദാരുണമായ വില്‍പനയാണ് മഹീന്ദ്ര നുവോസ്‌പോര്‍ട് കാഴ്ചവെച്ചത്. എസ്യുവി അവതരിച്ച കാലം തൊട്ടു ഇതുതന്നെയാണ് അവസ്ഥ. ആദ്യകാലങ്ങളില്‍ പ്രതിമാസം മുന്നൂറു യൂണിറ്റ് വില്‍പന വളരെ ബുദ്ധിമുട്ടി നുവോസ്‌പോര്‍ട് നേടിയെങ്കിലും ക്രമേണ മോഡല്‍ വാങ്ങാന്‍ ആളുകള്‍ വരാതെയായി.
മെയ് മാസം ഒരൊറ്റ നുവോസ്‌പോര്‍ട് പോലും ഡീലര്‍ഷിപ്പുകളില്‍ എത്തിയില്ല. കഴിഞ്ഞ ഏതാനും മാസമായി എസ്യുവിയുടെ ഉത്പാദനം കമ്പനി നിര്‍ത്തിവെച്ചതായാണ് വിവരം. മോഡലിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകളും സ്വീകരിക്കുന്നില്ല.
TUV300 യുടെ പ്രചാരമാണ് നുവോസ്‌പോര്‍ടിന് അടിതെറ്റാനുള്ള മറ്റൊരു കാരണം. ചെലവു കുറഞ്ഞ ചെറു എസ്യുവി സങ്കല്‍പത്തിന് മികച്ച നിര്‍വചനം നല്‍കാന്‍ TUV300 യ്ക്ക് കഴിഞ്ഞതോടെ നുവോസ്‌പോര്‍ടിന്റെ സാധ്യതകള്‍ അസ്തമിച്ചു.
ഇനിയൊരു തിരിച്ചുവരവ് നുവോസ്‌പോര്‍ടിനില്ല. മഹീന്ദ്രയ്ക്ക് ഇക്കാര്യം നന്നായറിയാം. 1.5 ലിറ്റര്‍ എംഹൊക്ക്100 മൂന്നു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനിലാണ് മഹീന്ദ്ര നുവോസ്‌പോര്‍ട് വില്‍പനയ്ക്ക് വന്നിരുന്നത്. പരമാവധി 100 bhp കരുത്തും 240 NM torqueഉം എഞ്ചിന് ഉത്പാദിപ്പിക്കാന്‍ പ്രാപ്തിയുണ്ട്.
അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളുണ്ടായിട്ട് കൂടി നുവോസ്‌പോര്‍ടിന് ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ കഴിഞ്ഞില്ല. TUV300 യിലും ഇതേ എഞ്ചിനാണ് ഒരുങ്ങുന്നത്. കരുത്തുത്പാദനവും സമാനം. കാര്യമായ വില്‍പനയില്ലാത്ത മൂന്നു മോഡലുകളെ ഉടന്‍ പിന്‍വലിക്കുമെന്നു കമ്പനി നേരത്തെ പറഞ്ഞിരുന്നു. അതില്‍ ഒന്നാണ് നുവോസ്‌പോര്‍ട്.
ഇതാദ്യമായല്ല മോഡലുകളില്‍ മഹീന്ദ്ര പരാജയം രുചിക്കുന്നത്. മുന്‍പ് മഹീന്ദ്ര ക്വാണ്ടോ, മഹീന്ദ്ര വെരിറ്റോ വൈബ്, മഹീന്ദ്ര വൊയേജര്‍, സ്‌കോര്‍പിയോ ഗെറ്റ്എവെ എന്നീ മോഡലുകളും കമ്പനി നിര്‍ത്തലാക്കിയിരുന്നു.