ഇങ്ങനെയുള്ള ചോദ്യങ്ങൾ ഒന്നും എന്നോട് ചോദിക്കരുത്: മാധ്യമ പ്രവർത്തകരോട് രോഹിത് ശർമ്മ

ഇങ്ങനെയുള്ള ചോദ്യങ്ങൾ ഒന്നും എന്നോട് ചോദിക്കരുത്: മാധ്യമ പ്രവർത്തകരോട് രോഹിത് ശർമ്മ

September 5, 2023 0 By Editor

ഏകദിന ലോകകപ്പിനുള്ള ടീമിനെ ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. പരിക്കിന് ശേഷമുണ്ടായിരുന്ന നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ബാറ്റിംഗ് ജോഡികളായ കെ എൽ രാഹുലും ശ്രേയസ് അയ്യരും 15 അംഗ ടീമിൽ ഇടം നേടി. അടുത്തിടെ പരിമിത ഓവർ ടീമുകളുടെ ഭാഗമായിരുന്ന സഞ്ജു സാംസണും തിലക് വർമ്മയും ടീമിൽ ഇടം പിടിച്ചില്ല. രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിക്കുക, ഹാർദിക് പാണ്ഡ്യ ഉപനായകനാകും. ടീം സിലക്ഷനെതിരെ പുറത്തുനിന്നുള്ള പ്രതിഷേധങ്ങളെ ശ്രദ്ധിക്കാനില്ലെന്നും, ഇക്കാര്യത്തില്‍ മറുപടി പറയാനില്ലെന്നും നായകൻ രോഹിത് ശർമ്മ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

‘ഇന്ത്യയിൽ ഞങ്ങൾ പത്രസമ്മേളനം നടത്തുമ്പോൾ അത്തരം ചോദ്യങ്ങൾ എന്നോട് ചോദിക്കരുത്. പുറത്തെ ബഹളങ്ങൾ ശ്രദ്ധിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞാൻ ഇതിനകം പലതവണ പറഞ്ഞിട്ടുണ്ട്, ഞങ്ങൾ ആ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല, ആ ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം നൽകില്ല. മികച്ച ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഞങ്ങൾക്ക് ബാറ്റിംഗിൽ ഡെപ്ത് ഉണ്ട്, ഞങ്ങൾക്ക് സ്പിൻ, മറ്റ് ബൗളിംഗ് ഓപ്ഷനുകൾ ഉണ്ട്. ഹാർദിക് പാണ്ഡ്യ ഒരു സമ്പൂർണ്ണ പാക്കേജാണ്, അദ്ദേഹത്തിന്റെ ഫോം ഞങ്ങൾക്ക് ലോകത്തിൽ നിർണായകമാകും’, അദ്ദേഹം പറഞ്ഞു.

ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.