കാപ്പാട് ബീച്ചിലെ കുതിരയ്ക്ക് പേവിഷബാധയെന്ന് സംശയം; സവാരി നടത്തിയവർ ശ്രദ്ധിക്കണമെന്ന് നിര്‍ദേശം
കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തുന്ന കുതിരയ്ക്ക് പേ വിഷബാധയെന്ന് സംശയം. ഒരുമാസം മുമ്പ് കുതിരയ്ക്ക് നായയുടെ കടിയേറ്റിരുന്നു. ഇതിന് ശേഷമാണ് കുതിരയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങിയത്. നായ…
കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തുന്ന കുതിരയ്ക്ക് പേ വിഷബാധയെന്ന് സംശയം. ഒരുമാസം മുമ്പ് കുതിരയ്ക്ക് നായയുടെ കടിയേറ്റിരുന്നു. ഇതിന് ശേഷമാണ് കുതിരയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങിയത്. നായ…
കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തുന്ന കുതിരയ്ക്ക് പേ വിഷബാധയെന്ന് സംശയം. ഒരുമാസം മുമ്പ് കുതിരയ്ക്ക് നായയുടെ കടിയേറ്റിരുന്നു. ഇതിന് ശേഷമാണ് കുതിരയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങിയത്. നായ കടിച്ചതിന് ശേഷവും കുതിരയെ സവാരിയ്‌ക്ക് ഉപയോഗിച്ചിരുന്നതായാണ് വിവരം. ഇതേ നായ പ്രദേശത്തെ പശുവിനെയും കടിച്ചിരുന്നു.
അവശനിലയിലായ കുതിരയെ ഡോക്ടർമാരെത്തി ചികിത്സിക്കുന്നുണ്ട്. കുതിരയുടെ ശ്രവവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലാണ് നിലവിൽ കുതിര. പേവിഷ ബാധയുടെ ലക്ഷണങ്ങൾ നാല് ദിവസം മുമ്പാണ് കണ്ടത്.
കുതിരയ്ക്ക് പേ വിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടതിനാൽ കുതിരപ്പുറത്ത് സവാരി നടത്തിയവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ദർ അറിയിച്ചു. കുതിരയുടെ ഉമിനീര് ശരീരത്തിലാകാൻ സാധ്യതയുള്ളവരും ഭയമുള്ളവരും വാക്സിൻ എടുക്കണമെന്ന് അധികൃതർ വ്യക്തമാക്കി. തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.