സിക്കിം മിന്നൽ പ്രളയം; മരണം 18 ആയി
സിക്കിമിലെ മിന്നൽ പ്രളയത്തില്‍ 18 മരണം. കാണാതായ 22 സൈനികരടക്കമുള്ള 98 പേർക്കായി തിരച്ചിൽ തുടരുകയാണ്. 26 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നാണ് സിക്കിമിലെ ലാച്ചൻ താഴ്‌വരയിലെ ടീസ്റ്റ നദിയിൽ വെള്ളപ്പൊക്കമുണ്ടായത്. ദുരന്ത ബാധിത പ്രദേശത്ത് നിന്ന് 2,000 പേരെ ഒഴിപ്പിക്കുകയും ചെയ്തു.സംസ്ഥാന, കേന്ദ്ര ഏജൻസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. അതേസമയം മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ടീസ്ത നദിയിൽ ജലനിരപ്പ് താഴ്ന്നു എങ്കിലും ശക്തമായ ഒഴുക്ക് തുടരുകയാണ്. ഇത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. സിക്കിമിലെ സ്കൂളുകളും കോളജുകളും ഈ മാസം 15 വരെ അടച്ചിടും. മുഖ്യമന്ത്രി പ്രേം സിങ് തമാങ് ഉന്നതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. സിക്കിം സർക്കാർ ഈ പ്രളയത്തെ ‘ദുരന്തമായി’ പ്രഖ്യാപിച്ചു.
English Summaryസിക്കിം മിന്നൽ പ്രളയം; മരണം 18 ആയി Flash Flood; The death toll is 18