ലിസ് ജയ്‌മോന്‍ ജേക്കബ് സ്വയംവര സില്‍ക്സ് ഇംപ്രസാരിയോ മിസ് കേരള

കൊച്ചി- ലിസ് ജയ്‌മോന്‍ ജേക്കബ് സ്വയംവര ഇംപ്രസാരിയോ മിസ് കേരള 2022. ശാംഭവി കെ ഫസ്റ്റ് റണ്ണറപ്പും നിമ്മി കെ. പോള്‍ സെക്കന്റ് റണ്ണറപ്പുമായി. മിസ് കണ്‍ജെനിയാലിറ്റി…

കൊച്ചി- ലിസ് ജയ്‌മോന്‍ ജേക്കബ് സ്വയംവര ഇംപ്രസാരിയോ മിസ് കേരള 2022. ശാംഭവി കെ ഫസ്റ്റ് റണ്ണറപ്പും നിമ്മി കെ. പോള്‍ സെക്കന്റ് റണ്ണറപ്പുമായി.

മിസ് കണ്‍ജെനിയാലിറ്റി 2022- ലിത എലിസബത്ത് തോമസ്, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ 2022- ശാംഭവി കെ, മിസ് ഫിറ്റ്നസ് 2022- നേഹ മാത്യു, വോയ്‌സ് 2022- ഗംഗാ സതീഷ്, മിസ് ടാലന്റഡ് 2022- ഗ്രീഷ്മ ജോയ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്- ഡോ. അന്ന മാര്‍ട്ടിന്‍, മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍- സായൂജ്യ സദാനന്ദന്‍ പി, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ 2022- അന്ന ഒഷിന്‍ ബെന്നി, മിസ് ഫോട്ടോജെനിക് 2022- അമൃത സുരേഷ് കുമാര്‍ എന്നിവര്‍ വിവിധ വിഭാഗങ്ങള്‍ നേടി.

മുന്‍ മിസ് കേരള ഗോപിക സുരേഷ് ലിസ് ജെയ്‌മോന്‍ ജേക്കബിനെ കിരീടം അണിയിച്ചു. ജെയ്‌മോന്‍ ജേക്കബിന്റേയും സിമ്മിയുടേയും മകളാണ് കോട്ടയം സ്വദേശിയായ ലിസ്. ഗുരുവായൂരില്‍ നിന്നാണ് ഫസ്റ്റ് റണ്ണറപ്പ് ശാംഭവി. പവിത്രനും ഷീബയുമാണ് മാതാപിതാക്കള്‍. എറണാകുളത്തെ പോള്‍ ജോസഫിന്റേയും ബീന പോളിന്റേയും മകളാണ് നിമ്മി കെ പോള്‍.

ധന്യ ശ്രീകൃഷ്ണ (റെഡ് എഫ്. എം), ഹാഫിസ് ഷംസുദ്ദീന്‍ (ക്രിയേറ്റീവ് ഡയറക്ടര്‍- ബിഗ് ബോസ്), ജിബു ജേക്കബ് (ചലച്ചിത്ര സംവിധായകന്‍), നൂതന്‍ മനോഹര്‍ (വെല്‍നസ് കോച്ച്), രതീന പി. ടി (ചലച്ചിത്ര സംവിധായിക), സജ്ന നജം (കൊറിയോഗ്രാഫര്‍), സന്ദീപ്, സേനന്‍ (സിനിമ നിര്‍മ്മാതാവ്), സിജോയ് വര്‍ഗീസ് (നടനും പരസ്യചിത്ര സംവിധായകനും), വിജയ് മേനോന്‍ (നടന്‍) എന്നിവരടങ്ങുന്ന ഒന്‍പത് അംഗ ജഡ്ജിംഗ് പാനലാണ് ജേത്രികളെ കണ്ടെത്തിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story