‘ഗോദ’ നായിക   വാമിഖ ഗബ്ബിയുടെ ഗ്ലാമര്‍ ചിത്രങ്ങളും വിഡിയോയും ലീക്കായി; വിമർശനം

‘ഗോദ’ നായിക വാമിഖ ഗബ്ബിയുടെ ഗ്ലാമര്‍ ചിത്രങ്ങളും വിഡിയോയും ലീക്കായി; വിമർശനം

October 9, 2023 0 By Editor

‘ഗോദ’ എന്ന ചിത്രത്തിൽ നായികയായെത്തിയ നടി വാമിഖ ഗബ്ബിയുടെ അതീവ ഗ്ലാമറസ്സ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് ചിത്രം ‘ഖുഫിയ’യിലെ നടിയുടെ രംഗങ്ങളാണ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്. വലിയ വിമർശനമാണ് ചിത്രത്തിനു നേരെയും നടിക്കെതിരെയും ഉയരുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തെ ഇത് ബാധിക്കുന്നുവെന്നും കർശനമായ നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ കൊണ്ടു വരണമെന്നും ഒരു വിഭാഗം ആരോപിക്കുന്നു.

ഇന്ത്യൻ സംസ്കാരത്തെ കളങ്കപ്പെടുത്തുന്നതാണ് ഇത്തരം രം​ഗങ്ങൾ എന്നാണ് ഒരു വിഭാ​ഗം വിമര്‍ശിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ലൈംഗിക രംഗങ്ങളടക്കം പ്രചരിക്കുമ്പോള്‍ കേന്ദ്ര സർക്കാർ ഉറങ്ങുകയാണോ എന്നും ചോദിക്കുന്നവരുണ്ട്.

തബുവാണ് ഈ സ്പൈ ത്രില്ലറിലെ നായിക. അലി ഫസൽ, വാമിക ഗബ്ബി, ആശിഷ് വിദ്യാർഥി, അസ്മേരി ഹക്ക് ബധോൺ എന്നിവരാണ് മറ്റ് താരങ്ങൾ. പൊറിഞ്ചു മറിയം ജോസ്, ബ്രോ ഡാഡി, മെമ്മറീസ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ മലയാളി താരം ഡിസ്നി ജയിംസ് ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്

ഥാർഥ സംഭവങ്ങളെ അധികരിച്ചുള്ള ചിത്രം അമർഭൂഷൺ എഴുതിയ ’എസ്കേപ്പ് ടു നോവെയർ’ എന്ന ചാരനോവൽ അടിസ്ഥാനമാക്കിയാണ് തയാറാക്കിയത്. ഇന്ത്യയുടെ പ്രതിരോധരഹസ്യങ്ങൾ വിൽക്കാൻ ശ്രമിക്കുന്ന ഒരു ചാരനെ കണ്ടെത്താൻ നിയോഗിക്കപ്പെടുന്ന കൃഷ്‍ണ മെഹ്‍റ എന്ന ‘റോ’ (റിസർട്ട് ആൻഡ് അനാലിസിസ് വിങ്) ഏജൻറിന്റെ കഥയാണ് ചിത്രത്തിൽ വിവരിക്കുന്നത്. ഫർഹാദ് അഹമ്മദ് ആണ് ഛായാഗ്രഹണം. സംഗീതം വിശാൽ ഭരദ്വാജ്. എഡിറ്റിങ് ശ്രീകർ പ്രസാദ്

actress-wamiqa-gabbi-glamorous-photos-and-videos