ഹമാസ് ‘ഭീകരരെങ്കിൽ’ ഇസ്രയേൽ ‘കൊടുംഭീകരർ’: ശൈലജയ്ക്കെതിരെ പരോക്ഷ വിമർശനവുമായി ജലീൽ

ഇസ്രയേൽ - ഹമാസ് സംഘർഷത്തിൽ, ഹമാസിനെ ഭീകരരെന്നു വിശേഷിപ്പിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജയ്‌ക്കെതിരെ പരോക്ഷ വിമർശനവുമായി കെ.ടി.ജലീൽ എംഎൽഎ. ഹമാസ് ‘ഭീകരരെങ്കിൽ’ ഇസ്രയേൽ ‘കൊടുംഭീകരർ’…

ഇസ്രയേൽ - ഹമാസ് സംഘർഷത്തിൽ, ഹമാസിനെ ഭീകരരെന്നു വിശേഷിപ്പിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജയ്‌ക്കെതിരെ പരോക്ഷ വിമർശനവുമായി കെ.ടി.ജലീൽ എംഎൽഎ. ഹമാസ് ‘ഭീകരരെങ്കിൽ’ ഇസ്രയേൽ ‘കൊടുംഭീകരർ’ എന്ന് ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ഹിറ്റ്ലർ ജൂതരോടു കാണിച്ച അതേ ക്രൂരതയാണ് ഇസ്രയേൽ പലസ്തീനികളോടു കാണിക്കുന്നതെന്നും ജലീല്‍ പറഞ്ഞു

ഹമാസിന്റേതു പ്രത്യാക്രമണമാണെന്ന പാർട്ടി നിലപാടിൽനിന്നു വ്യത്യസ്തമായാണു കെ.കെ.ശൈലജ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. ഇസ്രയേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മനസ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്നും അതോടൊപ്പം, 1948 മുതൽ പലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും ശൈലജ കുറിച്ചു.

ആദ്യമിട്ട പോസ്റ്റ് 4 മിനിറ്റിനു ശേഷം എഡിറ്റ് ചെയ്താണ് ഹമാസിനെ ഭീകരരായി പരാമർശിച്ചത്. ആദ്യത്തെ പോസ്റ്റിൽ ഹമാസ് നടത്തിയ ആക്രമണത്തെ മനസ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്നാണു പറഞ്ഞത്. പിന്നീടാണ് ഹമാസ് ഭീകരർ എന്നു ചേർത്തത്. ഇസ്രയേലിനു നേരെ ഹമാസ് നടത്തിയത് പ്രത്യാക്രമണമാണെന്നാണ് പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതികരിച്ചത്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story