ഇതൊരു ചന്തയാണോ...? കോടതി മുറിക്കുള്ളില്‍ മൊബൈലില്‍ സംസാരിച്ച അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
ന്യൂഡല്‍ഹി: കോടതി മുറിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച അഭിഭാഷകനെതിരെ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. കോടതിയില്‍ കേസിന്റെ വാദം പുരോഗമിക്കുന്നതിനിടെ അഭിഭാഷകന്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു.…

ന്യൂഡല്‍ഹി: കോടതി മുറിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച അഭിഭാഷകനെതിരെ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. കോടതിയില്‍ കേസിന്റെ വാദം പുരോഗമിക്കുന്നതിനിടെ അഭിഭാഷകന്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു.
ഇപ്പോള്‍ ഇവിടെ വച്ച് ഫോണില്‍ സംസാരിക്കാന്‍ ഇതൊരു ചന്തയാണോയെന്ന് ഡി.വൈ. ചന്ദ്രചൂഡ് അഭിഭാഷകനോട് ചോദിച്ചു. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും, ജഡ്ജിമാര്‍ ഇത്തരം കാര്യങ്ങള്‍ എല്ലായ്‌പ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
പേപ്പറുകളിലാണ് നോക്കുന്നതെങ്കിലും ഇത് കാണാനുള്ള കണ്ണുകള്‍ തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകന്റെ ഫോണ്‍ കണ്ടുകെട്ടാനും കോടതി ജീവനക്കാരോട് ഡി.വൈ. ചന്ദ്രചൂഡ് നിര്‍ദ്ദേശിച്ചു. കോടതി നടപടികള്‍ നിര്‍ത്തിവച്ച ശേഷമായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം