രജനികാന്ത് ചിത്രം ജയിലറിലെ ‘കാവാലയ്യാ’ പാട്ടിനെ വിമര്‍ശിച്ച് മൻസൂർ അലി ഖാൻ

രജനികാന്ത് ചിത്രം ജയിലറിലെ ‘കാവാലയ്യാ’ പാട്ടിനെ വിമര്‍ശിച്ച് നടൻ മൻസൂർ അലി ഖാൻ. ഗാനരംഗത്തിലെ നടി തമന്നയുടെ നൃത്തത്തെയാണ് മൻസൂർ നിശിതമായി വിമർശിച്ചത്. നടിയുടെ ഹുക്ക് സ്റ്റെപ്പുകൾ…

രജനികാന്ത് ചിത്രം ജയിലറിലെ ‘കാവാലയ്യാ’ പാട്ടിനെ വിമര്‍ശിച്ച് നടൻ മൻസൂർ അലി ഖാൻ. ഗാനരംഗത്തിലെ നടി തമന്നയുടെ നൃത്തത്തെയാണ് മൻസൂർ നിശിതമായി വിമർശിച്ചത്. നടിയുടെ ഹുക്ക് സ്റ്റെപ്പുകൾ വളരെ വൃത്തികേടാണെന്ന് അദ്ദേഹം തുറന്നടിച്ചു. അതിന് എങ്ങനെ സെന്‍സര്‍ കിട്ടിയെന്ന് തമന്നയുടെ ചുവടുകൾ അനുകരിച്ചുകൊണ്ട് മൻസൂർ അലി ഖാന്‍ ചോദിച്ചു. ഇത്തരം ഡാന്‍സ് സ്റ്റെപ്പുകള്‍ക്ക് സെൻസർഷിപ്പ് നൽകുന്ന മാനദണ്ഡം എന്താണെന്നും അദ്ദേഹം ചോദിക്കുന്നു.

മന്‍സൂര്‍ അലി ഖാന്‍ അഭിനയിച്ച ‘സരകു’ എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർ വിളിച്ച വാര്‍ത്താ സമ്മേളനത്തിൽ വച്ചായിരുന്നു മന്‍സൂര്‍ അലി ഖാന്റെ വിമര്‍ശനം. അദ്ദേഹത്തിന്റെ വാക്കുകൾ ചുരുങ്ങിയ സമയം കൊണ്ടാണു ചർച്ചയായത്. നിരവധി പേർ എതിർപ്പ് പ്രകടിപ്പിച്ചു രംഗത്തെത്തി. മുൻപും അതിരുവിട്ട പ്രതികരണങ്ങളിലൂടെ വിവാദത്തിലായിട്ടുണ്ട് മൻസൂർ അലി ഖാന്‍.

തമന്നയുടെ ഗ്ലാമർ ചുവടുകൾ കൊണ്ടു രാജ്യത്തിനകത്തും പുറത്തും തരംഗമായതാണ് ‘കാവാലയ്യാ’ പാട്ട്. ദശകോടിയിലധികം കാണികളെ പാട്ട് ഇതിനോടകം നേടി. അനിരുദ്ധ് രവിചന്ദർ ഈണമിട്ട ഗാനമാണിത്. അരുൺരാജ കാമരാജ് വരികൾ കുറിച്ചു. അനിരുദ്ധും ശിൽപ റാവുവും ചേർന്നാണ് ആലാപനം. തമന്നയുടെ ഗ്ലാമറസ് ലുക്കും ചടുലമായ ചുവടുകളാണ് പാട്ടിന്റെ മുഖ്യാകർഷണം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story