ഏ​ഷ്യ​ൻ മൗ​ണ്ട​ൻ ബൈ​ക്ക് സൈ​ക്ലി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ അ​വ​സാ​ന ദി​വ​സ​വും ചൈ​ന​യു​ടെ ആ​ധി​പ​ത്യം

ഏ​ഷ്യ​ൻ മൗ​ണ്ട​ൻ ബൈ​ക്ക് സൈ​ക്ലി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ അ​വ​സാ​ന ദി​വ​സ​വും ചൈ​ന​യു​ടെ ആ​ധി​പ​ത്യം

October 30, 2023 0 By Editor

തി​രു​വ​ന​ന്ത​പു​രം: ഏ​ഷ്യ​ൻ മൗ​ണ്ട​ൻ ബൈ​ക്ക് സൈ​ക്ലി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ അ​വ​സാ​ന ദി​വ​സ​വും ചൈ​ന​യു​ടെ ആ​ധി​പ​ത്യം. പു​രു​ഷ-​വ​നി​താ വി​ഭാ​ഗം ക്രോ​സ് ക​ൺ​ട്രി എ​ലി​മി​നേ​റ്റ​ർ മ​ത്സ​ര​ങ്ങ​ളി​ലെ സ്വ​ർ​ണ​വും വെ​ള്ളി​യും ചൈ​ന നേ​ടി. 450 മീ​റ്റ​ർ ദൂ​രം കു​ത്ത​നെ ക​യ​റ്റി​റ​ക്ക​ങ്ങ​ളു​ള്ള ട്രാ​ക്കി​ൽ ര​ണ്ടു ലാ​പ് പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​ണ് ക്രോ​സ് ക​ൺ​ട്രി എ​ലി​മി​നേ​റ്റ​ർ മ​ത്സ​രം.

പു​രു​ഷ​ന്മാ​രി​ൽ ലി​യൂ ക്സി​യ​ൻ​ജി​ങ് സ്വ​ർ​ണ​വും യു​ൻ ജെ​ൻ​വെ​യ് വെ​ള്ളി​യും നേ​ടി. സിം​ഗ​പ്പൂ​രി​ന്‍റെ റി​യാ​ദ് ഹ​ക്കിം ബി​ൻ ലു​ക്മാ​ൻ വെ​ങ്ക​ലം നേ​ടി. പു​രു​ഷ​ന്മാ​രു​ടെ ക്രോ​സ് ക​ൺ​ട്രി ഒ​ളി​മ്പി​ക് മ​ത്സ​ര​ത്തി​ലും ലി​യൂ ക്സി​യ​ൻ​ജി​ങ് സ്വ​ർ​ണ​വും യു​ൻ ജെ​ൻ​വെ​യ് വെ​ള്ളി​യും നേ​ടി​യി​രു​ന്നു. ഈ ​വി​ജ​യ​ത്തോ​ടെ ലി​യൂ ക്സി​യ​ൻ​ജി​ങ് ഒ​ളി​മ്പി​ക്സ് യോ​ഗ്യ​ത​യും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

വ​നി​ത​ക​ളു​ടെ ക്രോ​സ് ക​ൺ​ട്രി എ​ലി​മി​നേ​റ്റ​റി​ൽ ചൈ​ന​യു​ടെ വൂ ​സി​ഫാ​ൻ​വൂ സി​ഫാ​ൻ സ്വ​ർ​ണ​വും യാ​ങ് മ​ക്വോ വെ​ള്ളി​യും നേ​ടി. ചൈ​നീ​സ് താ​യ്പേ​യു​ടെ സാ​യ് യാ​യും വെ​ങ്ക​ലം നേ​ടി. ക്രോ​സ് ക​ൺ​ട്രി വി​ഭാ​ഗ​ത്തി​ൽ ക്രോ​സ് ക​ൺ​ട്രി റി​ലേ, ക്രോ​സ് ക​ൺ​ട്രി ഒ​ളി​മ്പി​ക്, ക്രോ​സ് ക​ൺ​ട്രി എ​ലി​മി​നേ​റ്റ​ർ മ​ത്സ​ര​ങ്ങ​ളി​ലെ ഭൂ​രി​ഭാ​ഗം മെ​ഡ​ലും പു​രു​ഷ-​വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ലെ ഒ​ളി​മ്പി​ക്സ് യോ​ഗ്യ​ത​യും ചൈ​ന സ്വ​ന്ത​മാ​ക്കി. നാ​ലു ദി​വ​സ​മാ​യി പൊ​ന്മു​ടി​യി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ് ഞാ​യ​റാ​ഴ്ച സ​മാ​പി​ച്ചു.