റിവ്യു ബോബിംങ്ങിന്റെ പിന്നിൽ ഒരു അധോലോകം" : ഹരീഷ് പേരടി

സമകാലിക വിഷയത്തിൽ തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന നടനാണ് ഹരീഷ് പേരടി. റിവ്യു ബോബിംങ്ങിന്റെ പിന്നിൽ ഒരു അധോലോകം പ്രവർത്തിക്കുന്നുണ്ടെന്നും അവരെ കണ്ടുപിടിക്കേണ്ടത് അത്യാവശ്യം ആണെന്നും താരം സോഷ്യൽ…

സമകാലിക വിഷയത്തിൽ തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന നടനാണ് ഹരീഷ് പേരടി. റിവ്യു ബോബിംങ്ങിന്റെ പിന്നിൽ ഒരു അധോലോകം പ്രവർത്തിക്കുന്നുണ്ടെന്നും അവരെ കണ്ടുപിടിക്കേണ്ടത് അത്യാവശ്യം ആണെന്നും താരം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു.

കുറിപ്പ് പൂർണ്ണ രൂപം

സിനിമാ റിവ്യൂ …സ്വന്തം പേജിലൂടെ സ്വന്തം മുഖം കാണിച്ച് നിരുപണം നടത്തുന്നവർ ,സിനിമ കഴിഞ്ഞ് പുറത്തിറങ്ങുന്ന സാധാരണ പ്രേക്ഷകർ..അവരുടെ പൗരാവകാശങ്ങളാണ് ഉപയോഗിക്കുന്നത്…അത് അവരുടെ ആവിഷക്കാര സ്വാതന്ത്ര്യമാണ് …പക്ഷെ റിവ്യു ബോബിംങ്ങിന്റെ പിന്നിൽ ഒരു അധോലോകം പ്രവർത്തിക്കുന്നുണ്ട്…അവർ ആരാണെന്ന് ഇതുവരെ നമ്മൾ അറിഞ്ഞിട്ടുമില്ല…

കുഞ്ഞാലിമരക്കാർ എന്ന സിനിമക്കെതിരെ ചാനൽ സംവിധാനങ്ങളോടെ പ്രവർത്തിച്ചവരെ റെയ്ഡ് നടത്തി പിടിച്ചു എന്ന് നിർമ്മാതാവ് സന്തോഷ് കുരുവിള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്…(12 മണിക്ക് തുടങ്ങിയ ഷോയുടെ പ്ലാൻഡ് റിവ്യൂ 12.30 ന് തുടങ്ങിയിരുന്നു)..ആ യഥാർത്ഥ പ്രതികൾ ആരാണെന്ന് അറിയാൻ ഇൻറ്റലിജൻസ് വിഭാഗത്തിന്റെ പഴുതടച്ച അന്വേഷണമാണ് വേണ്ടത്…അല്ലാതെ ആ അധോലോകം കൊടകര പോലീസ് സ്റ്റേഷനിൽ സ്വയം ഹാജരാകും എന്ന് കരുതരുത്…

മദ്യവും ലോട്ടറിയും പോലെ സർക്കാറിന് ഏറ്റവും അധികം നികുതി നൽകുന്ന വ്യവസായമാണ് സിനിമ…ഈ വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാറിനും നിയമങ്ങൾക്കും ബാധ്യതയുണ്ട്…ഇനി ഈ വിഷയത്തോട് ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു വിഷയവുകൂടി ചേർത്ത് വെക്കുന്നു…നാടകവും പ്രേക്ഷകൻ ടിക്കറ്റെടുത്ത് കാണുന്ന ഒരു വലിയ വ്യവസായമായി മാറണം എന്നാണ് എന്റെ സ്വപ്നം …

നാടകക്കാർ നികുതിദായകരായി മാറുമ്പോൾ മാത്രമേ അവർക്ക് ജീവിത നിലവാരവും സാമൂഹിക അന്തസ്സും ഭരിക്കുന്ന സർക്കാറിനും ബഹുമാനമുള്ളവരും ആകുകയുള്ളു…അല്ലാത്ത കാലത്തോളം സംഗിത നാടക അക്കാദമിയുടെ ശബ്ദമില്ലാത്ത മൈക്കും മഴ ചോരുന്ന ഹാളിലുമിരുന്ന് പ്രഖ്യാപിച്ച തുകക്ക് വേണ്ടി പിച്ച തെണ്ടുന്ന നാണം കെട്ട മനുഷ്യരായി മാറേണ്ടിവരും…നാടകം കണ്ടിറങ്ങി അതിനെ നീരുപണം ചെയ്യുന്ന മുഖമുള്ള പ്രേക്ഷകനും ആൾകൂട്ടവും ഹിറ്റ് നാടകങ്ങളുടെ റെയിറ്റിങ്ങും എന്റെ സ്വപ്നത്തിലുണ്ട്…ഈ പോസ്റ്റ് എന്റെ മനസ്സിനോട് ഒപ്പം ചേർന്ന് വായിക്കുക…🙏🙏🙏❤❤❤

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story