
വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ചിത്രീകരണം വേണ്ടെന്ന് ഹൈക്കോടതി
November 1, 2023തൃശൂർ: വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ചിത്രീകരണം വേണ്ടെന്ന് ഹൈക്കോടതി. കൊച്ചിൻ ദേവസ്വം ബോർഡിനാണ് ഹൈക്കോടതി ഉത്തരവ് നൽകിയത്. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് കോടതി അറിയിച്ചു.
വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നൽകിയാൽ അത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ക്ഷേത്രത്തിനുള്ളിലേയ്‌ക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഉണ്ടാകുന്നു. സിനിമ ഷൂട്ടിങ്ങിന്റെ സെക്യൂരിറ്റി ആയി നിൽക്കുന്ന ബൗൺസേഴ്സ് അടക്കം ഭക്തരെ നിയന്ത്രിക്കുന്ന സ്ഥിതി വരും. അതിനാൽ ഭക്തർക്ക് നിയന്ത്രണമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക് മൈതാനത്ത് അനുമതി നൽകാൻ പാടില്ലെന്നും കോടതി അറിയിച്ചു.
വേണ്ടുവോളം കാണിക്കപ്പണം വീഴുന്ന ക്ഷേത്രമാണ് വടക്കുന്നാഥ ക്ഷേത്രം. ക്ഷേത്രം വക സ്ഥലങ്ങളിൽ നിന്നുള്ള വായനയും ചില്ലറ തുകയല്ല. ഇതൊന്നും പോരാതെയാണ് സിനിമ പിടിക്കാൻ ക്ഷേത്രമൈതാനം നൽകി കാശുണ്ടാക്കാൻ നോക്കുന്നത്. ക്ഷേത്രമൈതാനത്തേക്കു ബിസിനസ് ലക്ഷ്യം വച്ചുള്ള പല തലത്തിലുള്ള കയ്യേറ്റങ്ങളും അപ്പോഴപ്പോൾ കോടതി തടഞ്ഞിട്ടുള്ളതാണ്. വീണ്ടും വീണ്ടും ഹിന്ദുക്കൾ അവരുടെ വിശ്വാസസംരക്ഷണത്തിനു കോടതിയെ ശരണം പ്രാപിക്കേണ്ട അവസ്ഥയാണ്.ത്. ഈ കടന്നുകയറ്റം മറ്റു മറ്റുസ്ഥർക്കു അനുഭവിക്കേണ്ടി വരുന്നില്ല. ക്ഷേത്രങ്ങൾ ഞങ്ങൾ സംരക്ഷിച്ചുകൊള്ളാമെന്നു പറഞ്ഞു ചാടിക്കയറി വന്നു അധികാരം കയ്യാളുന്ന സർക്കാർ ഹിന്ദുക്കളുടെ വിശ്വാസ സംരക്ഷണത്തേക്കാൾ ക്ഷേത്ര സമ്പത്ത് കയ്യിട്ടു വാരുന്നതിനാണ് ശ്രമിക്കുന്നത്. ഹിന്ദുക്കൾക്ക് കോടതിയല്ലാതെ മാറി മാറി ഭരിക്കുന്ന സർക്കാരുകളോ തുണയില്ലെന്നു മാത്രമല്ല ഭരണപക്ഷവും പ്രതിപക്ഷവും മറ്റു മതസ്ഥരെ ഹിന്ദുക്കളുടെ ചിലവിൽ സുഖിപ്പി ച്ചുകൊണ്ടുമിരിക്കുന്നു. വിചിത്രമായ മതേതരത്വം!