സി-ടെറ്റ്-2024 ജനുവരി 21ന്
കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹർ നവോദയ വിദ്യാലയങ്ങളിലും മറ്റും ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ അധ്യാപകരാകാനുള്ള ദേശീയ യോഗ്യത നിർണയ പരീക്ഷയായ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്…
കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹർ നവോദയ വിദ്യാലയങ്ങളിലും മറ്റും ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ അധ്യാപകരാകാനുള്ള ദേശീയ യോഗ്യത നിർണയ പരീക്ഷയായ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്…
കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹർ നവോദയ വിദ്യാലയങ്ങളിലും മറ്റും ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ അധ്യാപകരാകാനുള്ള ദേശീയ യോഗ്യത നിർണയ പരീക്ഷയായ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സി-ടെറ്റ്-2024) CBSEയുടെ ആഭിമുഖ്യത്തിൽ ജനുവരി 21ന് നടത്തും. പരീക്ഷ വിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://ctet.nic.inൽനിന്നും ഡൗൺലോഡ് ചെയ്യാം. ടെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത മാനദണ്ഡങ്ങൾ https://ncte.gov.inൽ ലഭിക്കും.
രണ്ട് പേപ്പറുകളാണ് പരീക്ഷക്കുള്ളത്. ഒന്നാമത്തെ പേപ്പർ ഒന്ന് മുതൽ അഞ്ചുവരെ ക്ലാസുകളിലും രണ്ടാമത്തെ പേപ്പർ ആറ് മുതൽ എട്ടുവരെ ക്ലാസുകളിലും അധ്യാപകരാകുന്നതിനാണ്. രണ്ടര മണിക്കൂർ വീതം സമയം അനുവദിക്കും. പേപ്പർ രണ്ട് രാവിലെ 9.30 മുതൽ 12 വരെയും പേപ്പർ ഒന്ന് ഉച്ചക്കുശേഷം രണ്ടുമുതൽ 4.30 വരെയുമാണ്.
മൾട്ടിപ്പിൾ ചോയിസ് മാതൃകയിലാണ് ചോദ്യങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, തമിഴ്, സംസ്കൃതം, കന്നട ഉൾപ്പെടെ 20 ഭാഷകളിലാണ് പരീക്ഷ. പരീക്ഷ ഘടനയും സിലബസും ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ലക്ഷദ്വീപിൽ കവരത്തി പരീക്ഷ കേന്ദ്രങ്ങളാണ്.
പരീക്ഷ ഫീസ് ഒറ്റ പേപ്പറിന് 1000 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർ വിഭാഗങ്ങളിൽപെടുന്നവർക്ക് 500 രൂപ മതി. രണ്ട് പേപ്പറുകൾക്കും കൂടി യഥാക്രമം 1200 രൂപ, 600 രൂപ എന്നിങ്ങനെ മതിയാകും. ഓൺലൈനായി നവംബർ 23 വരെ അപേക്ഷിക്കാം. അന്വേഷണങ്ങൾക്ക് [email protected] ഇ-മെയിലിൽ ബന്ധപ്പെടാം.