ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: പിവി സ്ന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഒളിമ്പിക് സില്‍വര്‍ മെഡല്‍ ജേതാവ് പി വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ജപ്പാന്റെ അയ ഒഹോറിയെയാണ് സിന്ധു…

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഒളിമ്പിക് സില്‍വര്‍ മെഡല്‍ ജേതാവ് പി വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ജപ്പാന്റെ അയ ഒഹോറിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍ 2117, 2114.

ലോക മൂന്നാം നമ്പര്‍ താരമായ സിന്ധുവിന്റെ 23ാം പിറന്നാള്‍ കൂടിയാണിന്ന്. കഴിഞ്ഞയാഴ്ച നടന്ന മലേഷ്യന്‍ ഓപ്പണില്‍ സെമി ഫൈനല്‍ വരെ താരം എത്തിയിരുന്നു.

പ്രണോയ്, സൈന നെഹ്വാള്‍, സമീര്‍ വര്‍മ എന്നിവരാണ് ഇനി മത്സരത്തില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ താരങ്ങള്‍.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story