ലോകകപ്പ്: ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനായി ബ്രസീലും ബെല്‍ജിയവും ഇന്നിറങ്ങുന്നു
കസാന്‍: ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനായി ബ്രസീലും ബെല്‍ജിയവും ഇന്നിറങ്ങുന്നു. വന്‍മരങ്ങള്‍ പ്രീക്വാര്‍ട്ടറില്‍ കടപുഴകി വീണപ്പോള്‍ രാജകീയമായി ക്വാര്‍ട്ടറില്‍ പ്രവേശിച്ച ബ്രസീലിനെ ബെല്‍ജിയന്‍ കൊമ്പന്മാര്‍ പൂട്ടുമോ എന്ന് ഇന്നറിയാം.…
കസാന്‍: ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനായി ബ്രസീലും ബെല്‍ജിയവും ഇന്നിറങ്ങുന്നു. വന്‍മരങ്ങള്‍ പ്രീക്വാര്‍ട്ടറില്‍ കടപുഴകി വീണപ്പോള്‍ രാജകീയമായി ക്വാര്‍ട്ടറില്‍ പ്രവേശിച്ച ബ്രസീലിനെ ബെല്‍ജിയന്‍ കൊമ്പന്മാര്‍ പൂട്ടുമോ എന്ന് ഇന്നറിയാം.…
കസാന്‍: ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനായി ബ്രസീലും ബെല്‍ജിയവും ഇന്നിറങ്ങുന്നു. വന്‍മരങ്ങള്‍ പ്രീക്വാര്‍ട്ടറില്‍ കടപുഴകി വീണപ്പോള്‍ രാജകീയമായി ക്വാര്‍ട്ടറില്‍ പ്രവേശിച്ച ബ്രസീലിനെ ബെല്‍ജിയന്‍ കൊമ്പന്മാര്‍ പൂട്ടുമോ എന്ന് ഇന്നറിയാം. വെള്ളിയാഴ്ച രാത്രി 11.30നാണ് കിക്കോഫ്.
ബ്രസീല്‍ 433 ശൈലിയില്‍ ഇറങ്ങും. കളി പുരോഗമിക്കുമ്പോള്‍ 4141 ശൈലിയിലേക്ക് മാറാനും സാധ്യതയുണ്ട്. പരിക്കില്‍നിന്ന് മുക്തനായ മാഴ്‌സലോ ആദ്യ ഇലവനിലേക്ക് വരും. സസ്‌പെന്‍ഷനിലുള്ള കാസെമിറോക്ക് പകരം ഫെര്‍ണാണ്ടീന്യോ ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലെത്തും.
ഫിലിപ്പ് കൂടിന്യോയും പൗളീന്യോയും മിഡ്ഫീല്‍ഡിലുണ്ടാകും, മുന്നേറ്റത്തില്‍ ഗബ്രിയേല്‍ ജീസസിന് പകരം റോബര്‍ട്ടോ ഫിര്‍മിനോയെ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. മെക്‌സിക്കോയ്‌ക്കെതിരെ ഫിര്‍മിനോ സ്‌കോര്‍ ചെയ്തിരുന്നു. നെയ്മറും വില്യനും വിങ്ങര്‍മാരാകും. പ്രതിരോധത്തില്‍ മിറാന്‍ഡ, തിയാഗോ സില്‍വ, ഫാഗ്‌നര്‍ എന്നിവര്‍ കളിക്കും. അലിസണ്‍ ഗോള്‍വല കാക്കും.
ബെല്‍ജിയം 3421 ശൈലിയില്‍ കളിക്കും. പ്രതിരോധത്തില്‍ വിന്‍സെന്റ് കൊമ്ബനി വെര്‍ട്ടോണ്‍ഗന്‍, ആള്‍ഡെര്‍വെയ്‌റാള്‍ഡ് എന്നിവരാകും. മധ്യനിരയില്‍ കെവിന്‍ ഡിബ്രുയ്‌നും വിറ്റ്‌സെലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ മ്യുനെറും ചാഡ്‌ലിയും വിങ്ങര്‍മാരായും കളിക്കും.
അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ ഡ്രെസ് മെര്‍ട്ടന്‍സും ഹസാര്‍ഡുമുണ്ടാകും. റൊമേലു ലുക്കാക്കു ഏക സ്‌ട്രൈക്കറാകും. ലുക്കാക്കു ഇതിനകം നാലുഗോള്‍ നേടിയിട്ടുണ്ട്.