സ്വകാര്യ ബസുകളിൽ ക്യാമറകൾ; ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
എറണാകുളം: സ്വകാര്യ ബസുകളിൽ ക്യാമറകൾ സ്ഥാപിക്കണമെന്ന ഗതാഗതവകുപ്പിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. കേരള ട്രാൻസ്‌പോർട്ട് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ നവംബർ ഒന്ന് മുതൽ…
എറണാകുളം: സ്വകാര്യ ബസുകളിൽ ക്യാമറകൾ സ്ഥാപിക്കണമെന്ന ഗതാഗതവകുപ്പിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. കേരള ട്രാൻസ്‌പോർട്ട് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ നവംബർ ഒന്ന് മുതൽ…
എറണാകുളം: സ്വകാര്യ ബസുകളിൽ ക്യാമറകൾ സ്ഥാപിക്കണമെന്ന ഗതാഗതവകുപ്പിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. കേരള ട്രാൻസ്‌പോർട്ട് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ നവംബർ ഒന്ന് മുതൽ സ്വകാര്യ ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറകളും നിർബന്ധമാക്കുമെന്നായിരുന്നു സർക്കാർ നിർദ്ദേശം.
സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്നതിന് വലിയ തുക ചിലവാകുമെന്നും സർക്കാർ നിർദ്ദേശിച്ച സമയത്തിനുള്ളിൽ ക്യാമറകൾ സ്ഥാപിക്കുക പ്രായോഗികമല്ലെന്നുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഇത് പരിഗണിച്ചാണ് ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. കേസിന്റെ തുടർവാദം കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി.
മത്സരയോട്ടം തടയുന്നതിന് വേണ്ടിയാണ് ബസുകളിൽ ക്യാമറ സ്ഥാപിക്കാൻ ഉത്തരവ് ഇറക്കിയത് എന്നാണ് സർക്കാർ വാദം. ക്യാമറകൾ ഘടിപ്പിക്കാത്ത ബസുകൾക്ക് ഫിറ്റ്‌നസ് നൽകില്ലെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് വീതം ക്യാമറകൾ സ്ഥാപിക്കാൻ ആയിരുന്നു സർക്കാർ നിർദ്ദേശം. ഉത്തരവിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ രംഗത്ത് വന്നിരുന്നു.