ബസിൽ നിന്ന് വീണു വിദ്യാർഥിനിക്ക് പരിക്ക്; കണ്ടിട്ടും ബസ് നിർത്താതെ പോയതായി ആക്ഷേപം
പാലക്കാട്: മണ്ണാർക്കാട് റൂട്ടിൽ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിൽ നിന്നും വീണു വിദ്യാർഥിനിക്ക് പരിക്ക്. തെങ്കര ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിനി മർജാനക്കാണ് പരിക്കേറ്റത്. ബസിൽ നിന്നും കുട്ടി…
പാലക്കാട്: മണ്ണാർക്കാട് റൂട്ടിൽ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിൽ നിന്നും വീണു വിദ്യാർഥിനിക്ക് പരിക്ക്. തെങ്കര ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിനി മർജാനക്കാണ് പരിക്കേറ്റത്. ബസിൽ നിന്നും കുട്ടി…
പാലക്കാട്: മണ്ണാർക്കാട് റൂട്ടിൽ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിൽ നിന്നും വീണു വിദ്യാർഥിനിക്ക് പരിക്ക്. തെങ്കര ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിനി മർജാനക്കാണ് പരിക്കേറ്റത്. ബസിൽ നിന്നും കുട്ടി വീഴുന്നത് കണ്ടിട്ടും ബസ് ജീവനക്കാർ നിർത്താതെ പോയതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം.
സ്‌കൂളിലേക്ക് ബസ് കയറിയ കുട്ടി തെങ്കര സ്‌കൂളിന് അടുത്തുള്ള സ്‌റ്റോപ്പിൽ ഇറങ്ങുന്ന വേളയിലാണ് അപകടമുണ്ടായത്. മറ്റു കുട്ടികൾ ഇറങ്ങിയതിന് പിന്നാലെ ബസ് മുന്നോട്ടെടുത്തു. ഈ സമയത്ത് ബസിൽ നിന്നും ഇറങ്ങുകയായിരുന്നു മർജാന തെറിച്ചു പുറത്തേക്ക് വീണു. കുട്ടി വീണത് കണ്ടിട്ടും ബസ് നിർത്താതെ പോയി. തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ബസ് ജീവനക്കാർക്കെതിരെ പോലീസിൽ പരാതി നൽകുമെന്ന് കുട്ടിയുടെ മാതാപിതാക്കൾ അറിയിച്ചിട്ടുണ്ട്.