ദേശാഭിമാനിക്കെതിരെ മാനനഷ്ടത്തിന് കേസ്, പെൻഷൻ വിതരണത്തിൽ ഇടപെടൽ വേണമെന്ന് ഹർജി; 2 കേസുകൾ നല്‍കാന്‍ മറിയക്കുട്ടി

ഇടുക്കി: ദേശാഭിമാനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ മറിയക്കുട്ടി ഇന്ന് അടിമാലി കോടതിയെ സമീപിക്കും. പെൻഷൻ വിതരണത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയിലും ഹർജി നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ മറിയക്കുട്ടി ഫയൽ ചെയ്യുന്നത് രണ്ട് കേസുകൾ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിക്കാനിറങ്ങിയ അടിമാലി സ്വദേശി മറിയക്കുട്ടി എന്ന വയോധികക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണമായിരുന്നു. തനിക്ക് നേരിടേണ്ടി വന്ന വ്യാജപ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി വ്യക്തമാക്കിയിരുന്നു.

ദേശാഭിമാനിക്കെതിരെ മാനനഷ്ടത്തിന് അടിമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനം. പെൻഷൻ എല്ലാവർക്കും നൽകാൻ കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും മറിയക്കുട്ടി പറഞ്ഞു. തന്റെ പോരാട്ടം ക്ഷേമപെൻഷൻ കിട്ടാത്ത മുഴുവനാളുകൾക്കുമെന്ന് മറിയക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ വ്യക്തമാക്കി. പോരാട്ടം സംസ്ഥാന സർക്കാരിനെതിരെ ആയതിൽ ദുഃഖമില്ല. പിണറായി വിജയൻ ക്ഷേമപെൻഷൻ കിട്ടുന്നവരെ കുറച്ചുകൂടി പരിഗണിക്കണമെന്നും മറിയക്കുട്ടി ചൂണ്ടിക്കാട്ടി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story