മുഖ്യമന്ത്രിക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാൻ പൊരി വെയിലത്ത് എൽപി സ്കൂൾ കുട്ടികൾ; പ്രതിഷേധം ശക്തം
കണ്ണൂർ: നവകേരളാ സദസിന്റെ ഭാഗമായി സ്കൂൾ കുട്ടികളെ തെരുവിൽ നിർത്തി മുഖ്യമന്ത്രിക്ക് വേണ്ടി മുദ്രാവാക്യം വിളിപ്പിച്ചു. കണ്ണൂർ പാനൂരിലാണ് സംഭവം. നവകേരള സദസിന്റെ ബസിൽ മുഖ്യമന്ത്രി വരുന്ന…
കണ്ണൂർ: നവകേരളാ സദസിന്റെ ഭാഗമായി സ്കൂൾ കുട്ടികളെ തെരുവിൽ നിർത്തി മുഖ്യമന്ത്രിക്ക് വേണ്ടി മുദ്രാവാക്യം വിളിപ്പിച്ചു. കണ്ണൂർ പാനൂരിലാണ് സംഭവം. നവകേരള സദസിന്റെ ബസിൽ മുഖ്യമന്ത്രി വരുന്ന…
കണ്ണൂർ: നവകേരളാ സദസിന്റെ ഭാഗമായി സ്കൂൾ കുട്ടികളെ തെരുവിൽ നിർത്തി മുഖ്യമന്ത്രിക്ക് വേണ്ടി മുദ്രാവാക്യം വിളിപ്പിച്ചു. കണ്ണൂർ പാനൂരിലാണ് സംഭവം. നവകേരള സദസിന്റെ ബസിൽ മുഖ്യമന്ത്രി വരുന്ന വഴിയിലാണ് പൊരി വെയിലത്ത് എൽപി സ്കൂൾ വിദ്യാർത്ഥികളെ നിർത്തിപ്പിച്ച് മുദ്രാവാക്യങ്ങൾ വിളിപ്പിച്ചത്.
ചെമ്പാട് എൽ.പി സ്കൂളിലെ കുട്ടികളെ കൊണ്ടാണ് മുദ്രാവാക്യം വിളിപ്പിച്ചത്. ‘അഭിവാദ്യങ്ങൾ..അഭിവാദ്യങ്ങൾ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ’ എന്നായിരുന്നു ബസ് കടന്നു പോകുന്ന റോഡിൽ പൊരി വെയിലത്ത് നിർത്തി കുട്ടികളെ കൊണ്ട് വിളിപ്പിച്ചത്. ക്ഷീണിച്ച് കുട്ടികൾ ശബ്ദം താഴ്‌ത്തുമ്പോൾ മുദ്രാവാക്യം വിളിക്കാൻ വീണ്ടും സംഘാടകർ പറഞ്ഞു.
സംഭവത്തിൽ ബാലാവകാശ കമ്മീഷന് എംഎസ്എഫ്, നാട്ടുകാർ പരാതി നൽകി. നേരത്തെ നവ കേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്നുള്ള നിർദ്ദേശം വിവാദമായിരുന്നു. ഓരോ സ്‌കൂളിൽ നിന്നും 200 കുട്ടികളെങ്കിലും പരിപാടിയിൽ പങ്കെടുക്കണമെന്നാണ് ഉത്തരവ് പുറത്തിറക്കിയത്. നവകേരള സദസിൽ പങ്കെടുക്കാൻ ജനങ്ങൾ കുറയുന്നതിന് പിന്നാലെയായിരുന്നു തീരുമാനം.