സർവകലാശാല വാർത്തകൾ
കാലിക്കറ്റ് പരീക്ഷ രജിസ്ട്രേഷന് തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷന് ഒന്നാം സെമസ്റ്റര്‍ ബിരുദം നവംബര്‍ 2023 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് നവംബർ…
കാലിക്കറ്റ് പരീക്ഷ രജിസ്ട്രേഷന് തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷന് ഒന്നാം സെമസ്റ്റര്‍ ബിരുദം നവംബര്‍ 2023 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് നവംബർ…
കാലിക്കറ്റ്
പരീക്ഷ രജിസ്ട്രേഷന്
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷന് ഒന്നാം സെമസ്റ്റര്‍ ബിരുദം നവംബര്‍ 2023 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് നവംബർ 24 മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാകും. പിഴയില്ലാതെ ഡിസംബര്‍ ഏഴ് വരെയും 180 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷന് മൂന്നാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ നവംബര്‍ 2023 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 24 മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാകും. പിഴയില്ലാതെ ഡിസംബര്‍ നാല് വരെയും 180 രൂപ പിഴയോടെ ആറ് വരെയും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ ഇന്റര്‍നാഷനല്‍ ഫിനാന്‍സ്, എം.ബി.എ ഹെൽത്ത് കെയര്‍ മാനേജ്മെന്റ്, ഒന്നാം സെമസ്റ്റര്‍ എം.ബി.എ (സി.യു.സി.എസ്.എസ്- ഫുള്‍ടൈം, പാര്‍ട്ട് ടൈം) റെഗുലര്‍, സപ്ലിമെന്ററി ജനുവരി 2024 പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്സൈറ്റില്‍ ലഭ്യമാണ്. പിഴയില്ലാതെ ഡിസംബര്‍ 13 വരെയും പിഴയോടെ 15 വരെയും അപേക്ഷിക്കാം.
ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.എ, എം.എസ് സി, എം.കോം, എം.എസ്.ഡബ്ല്യു, എം.സി.ജെ, എം.ടി.ടി.എം, എം.ബി.ഇ, എം.ടി.എച്ച്.എം, എം.എച്ച്.എം 2023 സെപ്റ്റംബര്‍ ഒറ്റത്തവണ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാനുള്ള സമയം ഡിസംബര്‍ 10 വരേക്ക് നീട്ടി.
പരീക്ഷ ഫലം
വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ അറബിക് (2021 പ്രവേശനം) നവംബര്‍ 2021, ഒന്നാം വര്‍ഷ അറബിക് (2018 പ്രവേശനം) പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയഫലം
മൂന്നാം സെമസ്റ്റര്‍ എം.എ മള്‍ട്ടിമീഡിയ നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
കാർഷിക സർവകലാശാല
ജൈവകൃഷി ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്
തൃശൂർ: കേരള കാർഷിക സർവകലാശാല ആരംഭിച്ച നൂതന കോഴ്സുകളുടെ ഭാഗമായി വിജ്ഞാന വ്യാപന ഡയറക്ടറേറ്റിന് കീഴിലുള്ള മണ്ണുത്തി സെൻട്രൽ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് ‘വിള സുസ്ഥിരതക്കുള്ള ജൈവ ഇടപെടലുകൾ’ എന്ന വിഷയത്തിൽ മൂന്നുമാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു.
രജിസ്ട്രേഷൻ ഫീസ് 100 രൂപയും രജിസ്ട്രേഷൻ സ്വീകരിക്കുന്ന പക്ഷം കോഴ്സ് ഫീസ് 4000 രൂപയും അടക്കണം. ജൈവകൃഷിയുടെ അടിസ്ഥാന തത്ത്വങ്ങൾ ഉൾക്കൊള്ളിച്ച് നടത്തുന്ന ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ-സർട്ടിഫിക്കറ്റ് നൽകും. ജൈവ ഫാമുകളിലെ ജോലിക്കും സംരംഭങ്ങൾക്കും കോഴ്സ് വഴിയൊരുക്കും. ഫോൺ: 0487-2371104. വെബ് സൈറ്റ്: https://cti.kau.in