Begin typing your search above and press return to search.
ഗാസയിൽ ആക്രമണം പുനരാരംഭിച്ച് ഇസ്രയേൽ; ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപണം
ഗാസ: ഒരാഴ്ചനീണ്ട വെടിനിര്‍ത്തലിന് ശേഷം ഗാസയ്ക്കുനേരെ ആക്രമണം പുനരാരംഭിച്ച് ഇസ്രയേല്‍. വെടിനിര്‍ത്തല്‍ ഒരു ദിവസംകൂടി നീട്ടാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഹമാസ് ഉടമ്പടി ലംഘിച്ചെന്നാരോപിച്ച് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്. ഇസ്രയേലിനുനേരെ റോക്കറ്റ് തൊടുത്തുവിട്ട ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാണ് ഇസ്രയേല്‍ സൈന്യം ആരോപിക്കുന്നത്.
റോക്കറ്റ് തകർത്തെങ്കിലും വെടിനിര്‍ത്തല്‍ കരാറിന്റെ വലിയ ലംഘനമാണ് ഹമാസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഐഡിഎഫ് ആരോപിച്ചു. ഇതോടെ ഗാസയ്ക്കു നേരെയുള്ള ആക്രമണം ഇസ്രയേല്‍ പുനരാരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഗാസ മുമ്പിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു
Next Story