ഹീറോ വീണ്ടും വില കൂട്ടി
ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില വീണ്ടും കൂട്ടി ഹീറോ. അഞ്ഞൂറു രൂപ വരെയാണ് മോഡലുകളില്‍ കമ്പനി വര്‍ധിപ്പിച്ചത്. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നതായി ഹീറോ മോട്ടോകോര്‍പ് അറിയിച്ചു. വാഹന…
ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില വീണ്ടും കൂട്ടി ഹീറോ. അഞ്ഞൂറു രൂപ വരെയാണ് മോഡലുകളില്‍ കമ്പനി വര്‍ധിപ്പിച്ചത്. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നതായി ഹീറോ മോട്ടോകോര്‍പ് അറിയിച്ചു. വാഹന…
ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില വീണ്ടും കൂട്ടി ഹീറോ. അഞ്ഞൂറു രൂപ വരെയാണ് മോഡലുകളില്‍ കമ്പനി വര്‍ധിപ്പിച്ചത്. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നതായി ഹീറോ മോട്ടോകോര്‍പ് അറിയിച്ചു. വാഹന ഘടകങ്ങളുടെ വില ഉയര്‍ന്നതും നിര്‍മ്മാണ ചിലവുകള്‍ വര്‍ധിച്ചതുമാണ് മോഡലുകളുടെ വില കൂടാന്‍ കാരണമെന്ന് കമ്പനി വ്യക്തമാക്കി.
ഈ വര്‍ഷമിത് മൂന്നാം തവണയാണ് മോഡലുകളുടെ വില ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ഹീറോ കൂട്ടുന്നത്. നേരത്തെ ജനുവരി, ഏപ്രില്‍ മാസങ്ങളില്‍ മുഴുവന്‍ മോഡലുകളുടെയും വില കമ്പനി ഉയര്‍ത്തിയിരുന്നു.
HF ഡൊണില്‍ ആരംഭിക്കും ഹീറോയുടെ ബൈക്ക് നിര. 37,000 രൂപയാണ് HF ഡൊണിന്റെ എക്‌സ്‌ഷോറൂം വില. നിലവില്‍ കരിസ്മ ZMR ആണ് കമ്പനിയുടെ ഫഌഗ്ഷിപ്പ് മോഡല്‍. കരിസ്മ ZMR ന്റെ വിലയാകട്ടെ 1.07 ലക്ഷം രൂപയും. വരാനിരിക്കുന്ന എക്‌സ്ട്രീം 200R നും ഫഌഗ്ഷിപ്പ് പരിവേഷം ഹീറോ നല്‍കും. 85,000 രൂപ വിലയില്‍ ഹീറോ എക്‌സ്ട്രീം 200R വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.