പത്മകുമാറിന്റെ ഭാര്യ സ്വന്തം അച്ഛൻ മരിച്ചിട്ടു പോലും വന്നില്ല, അമ്മയെ പറ്റിച്ചു, മകളെ കാണാനെത്തിയ അമ്മയെ മരുമകൻ ചവിട്ടിവീഴ്ത്തി വലിച്ച് വീടിന് പുറത്തിട്ടു; അനിതയുടെ അമ്മ

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ രണ്ടാം പ്രതി അനിതാകുമാരി സ്വന്തം മാതാപിതാക്കളുമായോ കുടുംബവുമായോ ബന്ധം ഇല്ലാത്ത വ്യക്‌തിയാണെന്ന് അമ്മ. തട്ടിയെടുത്ത സ്വത്ത് തിരികെ ചോദിച്ചപ്പോൾ മരുമകൻ…

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ രണ്ടാം പ്രതി അനിതാകുമാരി സ്വന്തം മാതാപിതാക്കളുമായോ കുടുംബവുമായോ ബന്ധം ഇല്ലാത്ത വ്യക്‌തിയാണെന്ന് അമ്മ. തട്ടിയെടുത്ത സ്വത്ത് തിരികെ ചോദിച്ചപ്പോൾ മരുമകൻ പത്മകുമാർ തന്നെയും ബന്ധുവിനെയും അക്രമിച്ചു. അച്ഛൻ മരിച്ചിട്ടും അനിതയോ കുടുംബമോ എത്തിയില്ലെന്നും അമ്മ പറഞ്ഞു.

ആറുമാസത്തിനകം തിരികെ നൽകാമെന്ന് പറഞ്ഞ് ഭൂമിയും സ്വത്തും തട്ടിയെടുത്തു. തന്നെ വാടകവീട്ടിലാക്കി കിടപ്പാടം കൈക്കലാക്കാനും ശ്രമിച്ചുവെന്നും അമ്മ പറയുന്നു. ഭൂമിയുടെ ആധാരം തിരികെ കിട്ടാൻ പഞ്ചായത്ത് മെമ്പർ ജലജയുടെ സാന്നിധ്യത്തിൽ ചാത്തന്നൂരിലെ വീട്ടിലെത്തിയപ്പോൾ പത്മകുമാർ ചവിട്ടി വീഴ്ത്തിയെന്നും മകൾ ചെയ്ത ക്രൂരതയ്ക്ക് ഈശ്വരൻ പ്രതിഫലം നൽകട്ടെയെന്നും അവർ സങ്കടത്തോടെ പറയുന്നു.

അതേസമയം, പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനായി അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് കൊട്ടാരക്കര കോടതിയിൽ അപേക്ഷ സമർപ്പിക്കും. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെന്ന റിപ്പോർട്ട് കോടതിയിൽ നൽകി. പ്രൊഡക്ഷൻ വാറണ്ടിനുള്ള അപേക്ഷയും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ചു.

മൊഴിയിലുള്ള അവ്യക്തത മാറാൻ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനും തെളിവെടുക്കാനുമാണ് പുതിയ അന്വേഷണ സംഘത്തിന്റെ തീരുമാനം. റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിൻറെ നേതൃത്വത്തിലാണ് അന്വേഷണം. പത്മകുമാർ പൂജപ്പുര ജയിലിലും , ഭാര്യ അനിതകുമാരിയും മകൾ അനുപമയും അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ് തടവിൽ കഴിയുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story