ചാനലുമായി ബന്ധപ്പെട്ട് വിദേശ നാണ്യ വിനിമയത്തിൽ ചട്ട ലംഘനം നടന്നതായുള്ള കേസിൽ എം.വി നികേഷ് കുമാറിനെ ചോദ്യം ചെയ്ത് ഇ.ഡി
മാദ്ധ്യമപ്രവർത്തകൻ എം.വി നികേഷ് കുമാറിനെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൊച്ചിയിലെ ഓഫീസിൽ നേരിട്ട് വിളിച്ച് വരുത്തിയാണ് നികേഷിനെ ഇഡി ചോദ്യം ചെയ്തത്. ഫെമ നിയമലംഘനം നടത്തിയെന്നാരോപിച്ചാണ്…
മാദ്ധ്യമപ്രവർത്തകൻ എം.വി നികേഷ് കുമാറിനെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൊച്ചിയിലെ ഓഫീസിൽ നേരിട്ട് വിളിച്ച് വരുത്തിയാണ് നികേഷിനെ ഇഡി ചോദ്യം ചെയ്തത്. ഫെമ നിയമലംഘനം നടത്തിയെന്നാരോപിച്ചാണ്…
മാദ്ധ്യമപ്രവർത്തകൻ എം.വി നികേഷ് കുമാറിനെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൊച്ചിയിലെ ഓഫീസിൽ നേരിട്ട് വിളിച്ച് വരുത്തിയാണ് നികേഷിനെ ഇഡി ചോദ്യം ചെയ്തത്. ഫെമ നിയമലംഘനം നടത്തിയെന്നാരോപിച്ചാണ് ഇഡി നികേഷിനെ വിളിച്ചുവരുത്തിയത്. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നതായാണ് സൂചന.
നിലവിൽ നികേഷ് ജോലി ചെയ്യുന്ന സ്വകാര്യ മാദ്ധ്യമസ്ഥാപനുമായി ബന്ധപ്പെട്ട വിദേശ നാണ്യ വിനിമയത്തിൽ ചട്ട ലംഘനം നടന്നതായുള്ള കേസിലാണ് നടപടിയെന്ന് ഇഡി വ്യക്തമാക്കി. ഫെമ ലംഘനം ചൂണ്ടികാട്ടി ലഭിച്ച പരാതിയിൽ നേരത്തെ ഇഡി കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് നികേഷ് കുമാറിനെ ചോദ്യം ചെയ്തത്.