വിപണി പിടിക്കാന്‍ ഷവോമി; തുച്ഛമായ വിലയ്ക്ക് ഒരു 5G ഫോണ്‍, റെഡ്മി 13C വിപണിയിലേയ്ക്ക്

വിപണി പിടിക്കാന്‍ ഷവോമി; തുച്ഛമായ വിലയ്ക്ക് ഒരു 5G ഫോണ്‍, റെഡ്മി 13C വിപണിയിലേയ്ക്ക്

December 11, 2023 0 By Editor

മുംബൈ: ഇന്ത്യയില്‍ 5Gയുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കാന്‍ പുതിയ ചുവടുവെയ്പ്പുമായി ഷവോമി. റെഡ്മിയുടെ പുത്തന്‍ മോഡലായ 13C 5Gയാണ് രാജ്യത്ത് വിപ്ലവം തീര്‍ക്കാനായി എത്തുന്നത്. ഡിസംബര്‍ 16ന് ഉച്ചയ്ക്ക് 12 മണി മുതല്‍ റെഡ്മി 13C 5G ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

മീഡിയ ടെക്ക് ഡയമെന്‍സിറ്റി 6100+SoC പ്രോസസ്സറാണ് റെഡ്മി 13C 5Gയ്ക്ക് കരുത്തേകുക. 5G സ്പീഡിന് പുറമെ മള്‍ട്ടി ടാസ്‌കിംഗ് എഫിഷ്യന്‍സിയും എടുത്തു പറയേണ്ടതാണ്. 90Hzന്റെ റിഫ്രഷ് റേറ്റ്, 600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, 50 MP AI ഡ്യുവല്‍ ക്യാമറ, 8MP സെല്‍ഫി ക്യാമറ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവയോട് കൂടി എത്തുന്ന ഫോണിന്റെ അടിസ്ഥാന വില 9,999 രൂപയാണ്.

6.74 HD+ ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 5000 mAhന്റെ ബാറ്ററി ബാക്കപ്പും കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്. വന്‍ വിജയമായി തീര്‍ന്ന റെഡ്മി 12Gയ്ക്ക് ശേഷം പുത്തന്‍ ഉപയോക്താക്കളെ ലക്ഷ്യമിടുന്ന 5G ഫോണുമായി വിപണി പിടിക്കാനൊരുങ്ങുകയാണ് ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി.