Begin typing your search above and press return to search.
സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂരിന് ജാമ്യം
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ ആത്മഹത്യക്കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പി.യുമായ ശശി തരൂരിന് ഡല്‍ഹി പട്യാലഹൗസ് കോടതി സ്വഭാവിക ജാമ്യം അനുവദിച്ചു. കഴിഞ്ഞദിവസം പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം അനിവദിച്ചിരുന്നു. തരൂര്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി.
കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയെ സമീപിച്ചു. എന്നാല്‍ തരൂരിന്റെ അഭിഭാഷകന്‍ ഇക്കാര്യം എതിര്‍ത്തു.
ആത്മഹത്യപ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനുമാണ് തരൂരിന്റെ പേരില്‍ ഡല്‍ഹി പോലീസ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
2014 ജനുവരി 17നാണ് സുനന്ദയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിനാണ് ആദ്യം കേസെടുത്തതെങ്കിലും അന്വേഷണത്തില്‍ ആത്മഹത്യയായി സ്ഥിരീകരിക്കുകയായിരുന്നു.
Next Story