ക്രിസ്‌മസിനൊപ്പം മുഴങ്ങുന്ന ‘ജിം​ഗിൾ ബെൽസ്’; അറിയാമോ ? പാട്ടിന് പിന്നിലെ  ചരിത്രം !

ക്രിസ്‌മസിനൊപ്പം മുഴങ്ങുന്ന ‘ജിം​ഗിൾ ബെൽസ്’; അറിയാമോ ? പാട്ടിന് പിന്നിലെ ചരിത്രം !

December 23, 2023 0 By Editor

ഡിസംബറിനൊപ്പം മുഴങ്ങിക്കേൾക്കുന്ന ‘ജിം​ഗിൾ ബെൽസ് ജിം​ഗിൾ ബെൽസ് ജിംഗിള്‍ ആള്‍ദിവേയ്…’ കുട്ടികൾ എന്നോ മുതിർന്നവരെന്നോ പ്രായവ്യത്യാസമില്ലാതെ സാന്റാക്ലോസിനെ വരവേൽക്കാൻ ഏറ്റുപാടുന്ന ക്രിസ്മസ് ​ഗാനം. ‘ജിം​ഗിൾ ബെൽസ്’ ഇല്ലാതെ ഒരു ക്രിസ്മസ് രാവിനെ കുറിച്ച് ചിന്തിക്കാൻ  ബുദ്ധിമുട്ടാണ്. എന്നാൽ ക്രിസ്മസുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ജിം​ഗിൾ ബെൽസ് എങ്ങനെയാണ് ക്രിസ്മസ് ​ഗാനമായതെന്ന് അറിയാമോ?

ജോർജിയയിലെ യൂണിറ്റാറിയൽ പള്ളിയിലെ ഓർ​ഗസിസ്റ്റും സം​ഗീത സംവിധായകനുമായ ഇം​ഗ്ലണ്ടുകാരനായ ജെയിംസ് ലോഡ് പിയർപോണ്ട് 1850 ലാണ് ജിം​ഗിൾ ബെൽസ് എഴുതിയതെന്ന് കരുതപ്പെടുന്നു. പള്ളിയിലെ ഒരു കൃതജ്ഞതാ ചടങ്ങിനു വേണ്ടിയാണ് ഈ ​ഗാനം ഒരുക്കിയത്. സെപ്‌റ്റംബർ ​1857ൽ ‘ദ് വൺ ഹോഴ്‌സ് ഓപ്പൺ സ്ലേ’ എന്ന പേരിലാണ് ഈ ​ഗാനം ആദ്യമായി ബോസ്റ്റൻ മ്യൂസിക് പബ്ലീഷിങ് ഹൗസ് പ്രിന്റ് ചെയ്‌ത് പുറത്തുവിടുന്നത്.

1860-1870 കാലഘട്ടങ്ങളിൽ ചില ക്വയർ സംഘങ്ങൾ ഏറ്റെടുത്തതോടെയാണ് ​ഗാനത്തിന് കൂടുതൽ പ്രചാരം കിട്ടിയത്. തുടർന്ന് ‘ജിം​ഗിൾ ബെൽസ്’ എന്ന പേരിൽ ​ഗാനം അറിയപ്പെടാൽ തുടങ്ങി. ​മതപരമായ യാതൊരു സൂചനയും തരാത്ത ​ഗാനത്തിലെ വരികൾ ലോകമെമ്പാടുള്ള ജനങ്ങൾ ഏറ്റുപാടുകയായിരുന്നു.  1889ൽ എഡിസൺ സിലിണ്ടറിലാണ് ​ഗാനം ആദ്യമായി റെക്കോർഡ് ചെയ്യപ്പെട്ടത്. അവിടെ നിന്നും ഇന്നു വരെ നിരവധി ​പ്രമുഖ ഗായകർ ജിം​ഗിൾ ബെൽസ് അവരുടെ സം​ഗീത ആൽബങ്ങളുടെ ഭാ​ഗമാക്കി. എൽവിസ് പ്രെസ്ലി, ലൂയിസ് ആംസ്ട്രോങ്, ബിറ്റിൽസ്, സപൈക് ജോൺസ്, ഫ്രാങ്ക് സിനാത്ര എന്നിവരാണ് ചിലർ.

1965ൽ ബഹിരാകാശത്ത് ആദ്യമായി മുഴങ്ങിയ ​ഗാനം എന്ന ബഹുമതിയും ജിം​ഗിൾ ബെൽസിനാണ്. ജമിനി -6 പേടകത്തിൽ വെച്ച് ബഹിരാകാശ സഞ്ചാരികളായ ടോം സ്റ്റാഫോഡും വാലിഷീറയും ആയിരുന്നു അതിന് പിന്നിൽ. ബഹിരാകാശത്ത് നിന്ന് പ്രത്യേക സന്ദേശമുണ്ടെന്ന് പറഞ്ഞ് ശ്രദ്ധിച്ച നാസാ ശാസ്ത്രജ്ഞൻ കേട്ടത് ബഹിരാകാശത്ത് നിന്ന് ഒഴുകി വന്ന ജിംഗിൾ ബെൽസ് ആയിരിന്നു.