ക്യാമറാമാൻ ചതിച്ചു.! കപ്പിൾസിന്റെ സ്വകാര്യ നിമിഷങ്ങൾ ബി​ഗ് സ്ക്രീനിൽ; വൈറലായി എംസിജിയിലെ വീ‍ഡിയോ

ക്യാമറാമാൻ ചതിച്ചു.! കപ്പിൾസിന്റെ സ്വകാര്യ നിമിഷങ്ങൾ ബി​ഗ് സ്ക്രീനിൽ; വൈറലായി എംസിജിയിലെ വീ‍ഡിയോ

December 28, 2023 0 By Editor

ക്രിക്കറ്റ് ​ഗ്യാലറികളിൽ എത്തുന്ന ആരാധകരിൽ ഏറിയ പങ്കും തങ്ങളുടെ മുഖം ഒരിക്കലെങ്കിലും ബി​ഗ് സ്ക്രീനിൽ കാണിക്കുമോ എന്ന് ആ​ഗ്രഹിക്കുന്നവരാകും. എന്നാലിപ്പോൾ തങ്ങളെ എന്തിന് ബി​ഗ് സ്ക്രീനിൽ കാണിച്ചു എന്ന് ചോദിക്കുകയാണ് ഒരു കപ്പിൾസ്. പാകിസ്താനും ഓസ്ട്രേലിയയും ഏറ്റമുട്ടുന്ന ബോക്സിം​ഗ് ഡേ ടെസ്റ്റ് നടക്കുന്ന മെൽബൺ ക്രിക്കറ്റ് ​ഗ്രൗണ്ടായിരുന്നു വേദി.

രണ്ടാം ദിനത്തിലെ മത്സരങ്ങൾ പുരോ​ഗമിക്കുന്നതിനിടെയായിരുന്നു ആ വൈറൽ സംഭവം. ​ഗ്യാലറിയിൽ ഇരുന്ന കപ്പിൾസിനെ ക്യാമറാമാൻ ഫോക്കസ് ചെയ്തു. യുവാവ് മടിയിൽ ടൗവ്വൽ വിരിച്ച് ഇരിക്കുകയും യുവതി അയാളുടെ മടിയിൽ കിടന്നുറങ്ങുകയുമായിരുന്നു.

തങ്ങളുടെ ദൃശ്യം ബി​ഗ് സ്ക്രീനിലെത്തിയതോടെ ഇരുവരും പെട്ടെന്ന് ചാടിയെഴുന്നേൽക്കുകയായിരുന്നു. യുവതി ചുറ്റും അന്താളിച്ച് നോക്കുന്നതും കാണാം. സ്റ്റേഡിയത്തിൽ ഇതിന് പിന്നാലെ ആരവും ഉയർന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.