എൻ.ടി.പി.സിയിൽ എൻജിനീയർ: 100 ഒഴിവുകൾ ​

എൻ.ടി.പി.സിയിൽ എൻജിനീയർ: 100 ഒഴിവുകൾ ​

December 31, 2023 0 By Editor

കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ എ​ൻ.​ടി.​പി.​സി ലി​മി​റ്റ​ഡ് പ്രോ​ജ​ക്ട് എ​റ​ക്ഷ​ൻ/​ക​ൺ​സ്ട്ര​ക്ഷ​ൻ മേ​ഖ​ല​യി​ലേ​ക്ക് പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള എ​ൻ​ജി​നീ​യ​ർ​മാ​രെ തേ​ടു​ന്നു. വി​വി​ധ ഡി​സി​പ്ലി​നു​ക​ളി​ലാ​യി 100 ഒ​ഴി​വു​ക​ളു​ണ്ട്. ശ​മ്പ​ള​നി​ര​ക്ക് 50000-160000 രൂ​പ. എ​ൻ​ജി​നീ​യ​ർ-​ഇ​ല​ക്ട്രി​ക്ക​ൽ എ​റ​ക്ഷ​ൻ: ഒ​ഴി​വ് 30; മെ​ക്കാ​നി​ക്ക​ൽ എ​റ​ക്ഷ​ൻ 35, സി​വി​ൽ ക​ൺ​സ്ട്ര​ക്ഷ​ൻ 35. എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി/​ഇ.​ഡ​ബ്ല്യു.​എ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ഒ​ഴി​വു​ക​ളി​ൽ സം​വ​ര​ണ​മു​ണ്ട്.

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട ഡി​സി​പ്ലി​നി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ അം​ഗീ​കൃ​ത ബി.​ഇ/​ബി.​ടെ​ക് ബി​രു​ദ​വും നാ​ലു​വ​ർ​ഷ​ത്തെ എ​ക്സി​ക്യൂ​ട്ടി​വ് എ​ക്സ്പീ​രി​യ​ൻ​സും ഉ​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 35 വ​യ​സ്സ്. ഭാ​ര​ത പൗ​ര​ന്മാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷാ ഫീ​സ് 300 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ബി.​ഡി/​വി​മു​ക്ത ഭ​ട​ന്മാ​ർ, വ​നി​ത​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ഫീ​സി​ല്ല. ഡ​ബി​റ്റ്/​ക്ര​ഡി​റ്റ് കാ​ർ​ഡ്, നെ​റ്റ് ബാ​ങ്കി​ങ് മു​ഖാ​ന്തി​രം ഫീ​സ് അ​ട​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.ntpc.co.in/careersൽ ​ല​ഭി​ക്കും. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ജ​നു​വ​രി 3 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

പ​ട്ടി​ക​ജാ​തി/​വ​ർ​ഗം, ഒ.​ബി.​സി നോ​ൺ ക്രീ​മി​ലെ​യ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ (പി.​ഡ​ബ്ല്യു.​ബി.​ഡി), വി​മു​ക്ത​ഭ​ട​ന്മാ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്. സെ​ല​ക്ഷ​ൻ ടെ​സ്റ്റ്/​ഇ​ന്റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. എ​ൻ.​ടി.​പി.​സി​യു​ടെ ഏ​തെ​ങ്കി​ലും പ്രോ​ജ​ക്ട്/​സ്റ്റേ​ഷ​നു​ക​ളി​ലാ​വും നി​യ​മ​നം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.