മോദി പ്രസംഗിച്ച വേദിയിൽ ചാണക വെള്ളം തളിക്കാൻ ശ്രമം; തൃശൂരിൽ യൂത്ത് കോൺഗ്രസ് – ബിജെപി സംഘർഷം

മോദി പ്രസംഗിച്ച വടക്കുന്നാഥ മൈതാനിയിലെ വേദിയിൽ യൂത്ത് കോൺഗ്രസ്,പ്രവർത്തകർ ചാണക വെള്ളം തളിക്കാൻ ശ്രമിച്ചതിനെത്തുടർന്നു ബിജെപി യൂത്ത് കോൺഗ്രസ് സംഘർഷം. ബിജെപി വാടകയ്ക്ക് എടുത്ത സ്ഥലത്തു വേദി പൊളിക്കുന്നതിനു മുൻപു ചാണക വെള്ളം തളിച്ചതാണു തടഞ്ഞതെന്നു ബിജെപി പറയുന്നു.

thrissur_clash

പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ച വടക്കുന്നാഥ ക്ഷേത്രത്തിലെ മൈതാനത്തിലെ ആല്‍മരത്തിന്റെ കൊമ്പ് മുറിച്ചുമാറ്റിയെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. മോദി പ്രസംഗിച്ച വേദി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകം തളിച്ച് ശുദ്ധികരിക്കുമെന്ന പ്രചാരണവും ഉണ്ടായതോടെ ബിജെപി പ്രവര്‍ത്തകരും കൂട്ടമായി സ്ഥലത്തെത്തി. ഒരുതരത്തിലും മോദി പ്രസംഗിച്ച വേദിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി പ്രവര്‍ത്തകരും അറിയിച്ചു.

അതിനിടെ വടക്കുംനാഥ ക്ഷേത്രമൈതാനത്തേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപിക്കാര്‍ തടഞ്ഞതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കറ്റവും ഉന്തുംതള്ളും ഉണ്ടായി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നൂറ് കണക്കിന് പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story