നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ ഓഫീസർ
നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ 274 അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ തസ്തികകൾ. ജനറലിസ്റ്റ് വിഭാഗം -132, ഫിനാൻസ് -30, ഡോക്ടർ -28, ഹിന്ദി ഓഫിസർ -22, ലീഗൽ -20, ഐ.ടി…
നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ 274 അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ തസ്തികകൾ. ജനറലിസ്റ്റ് വിഭാഗം -132, ഫിനാൻസ് -30, ഡോക്ടർ -28, ഹിന്ദി ഓഫിസർ -22, ലീഗൽ -20, ഐ.ടി…
നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ 274 അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ തസ്തികകൾ. ജനറലിസ്റ്റ് വിഭാഗം -132, ഫിനാൻസ് -30, ഡോക്ടർ -28, ഹിന്ദി ഓഫിസർ -22, ലീഗൽ -20, ഐ.ടി -20, ഓട്ടോമൊബൈൽ എൻജിനീയർ -20, ആക്ച്വേറിയൽ -2 എന്നിങ്ങനെയാണ് ഒഴിവ്. ജനുവരി 22 വരെ ഓൺലൈനിൽ അപേക്ഷ നൽകാം. ജനറലിസ്റ്റ് തസ്തികയുടെ വിശദാംശങ്ങൾ ഇനി പറയുന്നവയാണ്. ഏതെങ്കിലും ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം നിർബന്ധം. ഏതെങ്കിലും ഒരു യോഗ്യത 60 ശതമാനം മാർക്കോടെ നേടിയിരിക്കണം. പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55 ശതമാനം മതി. ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
പ്രിലിമിനറി പരീക്ഷക്ക് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ടാകും. 1000 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും ഇത് 250 രൂപയാണ്. ഓൺലൈനായാണ് പണം അടക്കേണ്ടത്.
വിവരങ്ങൾക്ക്: nationalinsurance.nic.co.in