മക്കള്‍ സംരക്ഷിക്കാന്‍ കൂട്ടാക്കിയില്ല; നൊന്തുപ്രസവിച്ച അമ്മയ്ക്ക് ആരോരുമില്ലാതെ ദാരുണമരണം; മക്കള്‍ക്ക് എതിരെ കേസെടുത്ത് പോലീസ്

കുമളി: ചികിത്സയും സംരക്ഷണവും നല്‍കാതെ മക്കള്‍ ഉപേക്ഷിച്ച അമ്മ മരണപ്പെട്ട സംഭവത്തില്‍ പോലീസ് മക്കള്‍ക്ക് എതിരെ കേസെടുത്തു. മകന്‍ സജിമോന്‍, മകള്‍ സിജി എന്നിവര്‍ക്കെതിരായണ് കുമളി പോലീസ് കേസെടുത്തത്. സ്വത്ത് കൈക്കലാക്കി മക്കള്‍ വാടകവീട്ടില്‍ തള്ളുകയും പിന്നീട് വീണ് പരിക്കേറ്റ് സ്വയം എഴുന്നേല്‍ക്കാന്‍ പോലുമാകാതെ കഷ്ടപ്പെടുകയും ചെയ്ത 76 കാരി അന്നക്കുട്ടിയുടെ മരണത്തിലാണ് പോലീസ് കേസെടുത്തത്.

പഞ്ചായത്തംഗവും പോലീസും എത്തി ആശുപത്രിയിലാക്കിയെങ്കിലും അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടി മാത്യു ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നില്ല. ശനിയാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് അന്നക്കുട്ടി മരിച്ചത്.

മക്കളും ബന്ധുക്കളും ഉപേക്ഷിച്ചതോടെയാണ് കുമളി അട്ടപ്പള്ളം മൈലയ്ക്കല്‍ അന്നക്കുട്ടി മാത്യു (76) ശനിയാഴ്ച മരണത്തിന് കീഴടങ്ങിയത്. രോഗാവസ്ഥയിലായ അന്നക്കുട്ടിയെ പോലീസും നാട്ടുകാരും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു എങ്കിലും ശനിയാഴ്ച രാവിലെ 10ഓടെ മരണപ്പെട്ടു.

അട്ടപ്പള്ളത്ത് വാടകവീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞുവരികയായിരുന്ന അന്നക്കുട്ടിയുടെ വലതുകൈക്ക് ഒടിവും സംഭവിച്ചിരുന്നു. വയര്‍ നീര്‍കെട്ടി വീര്‍ത്ത അവസ്ഥയില്‍ അവശനിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. അഞ്ച് ദിവസമായി പൂര്‍ണമായി കിടപ്പിലായതോടെ പഞ്ചായത്ത് ജനപ്രതിനിധികള്‍ ഇടപെട്ടാണ് ചികിത്സ ഉറപ്പാക്കിയത്.

AUTO VENTURE - THE CAR CLUB

വിവരം അറിഞ്ഞ് പഞ്ചായത്ത് അംഗം ജയമോള്‍ മനോജും പോലീസും ഇടപെട്ട് രണ്ട് മക്കളെയും വിളിച്ചുവരുത്തി അന്നക്കുട്ടിയുടെ ചികിത്സ ഉറപ്പാക്കാന്‍ ശ്രമം നടത്തിയെങ്കിലും മക്കള്‍ പിന്മാറി. തുടര്‍ന്ന് കുമളി സിഐ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

കുമളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. നിലഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നേരത്തെ ഭര്‍ത്താവ് മരണപ്പെട്ട അന്നക്കുട്ടിയുടെ മകന്‍ ബാങ്ക് ജീവനക്കാരനാണ്. ാെരു മകളുമുണ്ട്. മക്കള്‍ കുടുംബമായി കുമളിയില്‍ തന്നെയാണ് താമസം. മകന്റെ സംരക്ഷണയിലാണ് ഇവര്‍ മുന്‍പ് കഴിഞ്ഞിരുന്നത്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കി മക്കള്‍ അന്നക്കുട്ടിയെ വാടകവീട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.

മക്കള്‍ മാസം തോറും നല്‍കിയിരുന്ന ചെറിയ തുകയായിരുന്നു ഏക വരുമാനം. അമ്മയും മക്കളും തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീര്‍ക്കാനായി പലരും മുന്നോട്ട് വന്നെങ്കിലും അന്നക്കുട്ടിക്ക് അനുകൂലമായി ഒന്നും സംഭവിച്ചില്ല.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story